App Logo

No.1 PSC Learning App

1M+ Downloads
വിശ്വഭാരതി സർവകലാശാലയുടെ സ്ഥാപകനാര് ?

Aരാജാ റാം മോഹൻ റായ്

Bവീരേശലിംഗം

Cകേശബ് ചന്ദ്ര സെൻ

Dരവീന്ദ്രനാഥ ടാഗോർ

Answer:

D. രവീന്ദ്രനാഥ ടാഗോർ

Read Explanation:

വിശ്വഭാരതി സർവ്വകലാശാല

  • പശ്ചിമ ബംഗാളിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രീയ പൊതു സർവകലാശാല.
  •  രവീന്ദ്രനാഥ ടാഗോറാണ് ഈ സർവകലാശാലയുടെ സ്ഥാപകൻ.
  • 1921 ഡിസംബർ 23ന് ഈ സർവകലാശാല പ്രവർത്തനം തുടങ്ങി.
  • 1951നാണ് പാർലമെൻറ് നിയമനിർമ്മാണത്തിലൂടെ വിശ്വഭാരതിക്ക് കേന്ദ്ര സർവകലാശാല പദവി നൽകിയത്.
  • സർവ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിൽ പരിദർശകൻ (സന്ദർശകൻ), പ്രധാന (റെക്ടർ), ആചാര്യ (ചാൻസലർ), ഉപാചാര്യൻ (വൈസ് ചാൻസലർ) എന്നീ പദവികൾ ഉൾപ്പെടുന്നു.
  • സർവ്വകലാശാലയുടെ പരിദർശകൻ ഇന്ത്യയുടെ രാഷ്ട്രപതിയും പ്രധാനൻ പശ്ചിമ ബംഗാളിലെ ഗവർണറും ആചാര്യൻ (ചാൻസലർ)പ്രധാനമന്ത്രിയുമാണ്.

Related Questions:

ദേശീയ സമരകാലത്തെ ഇന്ത്യൻ പത്രങ്ങളും അവയുടെ സ്ഥാപക നേതാക്കളേയുമാണ് താഴെ കൊടുത്തിരിക്കുന്നത്. ശരിയായ ബന്ധം ഏതാണ്?

  1. കേസരി - ബാലഗംഗാധര തിലകൻ
  2. യങ്ങ് ഇന്ത്യ - ആനി ബസന്റ്
  3. വോയ്സ് ഓഫ് ഇന്ത്യ- ദാദാഭായ് നവറോജി
    ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായമായ 'നയി താലിം' (വർധ)യെ കുറിച്ച് പഠിക്കാൻ ഏർപ്പാടാക്കിയ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?
    "ഇന്ത്യൻ നവോത്ഥാനത്തിൻറെ പിതാവ്" എന്നറിയപ്പെടുന്നതാര് ?
    നിബന്തമാല ആരുടെ കൃതിയാണ് ?
    ആനന്ദമഠം രചിക്കാനുള്ള കാരണം എന്തായിരുന്നു ?