App Logo

No.1 PSC Learning App

1M+ Downloads
വിശ്വസ്തത, കാര്യങ്ങൾ ഉത്തരവാദിത്വ ബോധത്തോടെ മികച്ച രീതിയിൽ ഏറ്റെടുത്തു നടത്താനും മാറ്റങ്ങളെ ഉൾക്കൊള്ളാനുമുള്ള സന്നദ്ധത എന്നിവ ഡാനിയൽ ഗോൾമാൻ്റെ ഏത്‌ ബുദ്ധി സവിശേഷതയുടെ പ്രത്യേകതയാണ് ?

Aസ്വാവബോധം

Bസാമൂഹിക നൈപുണി

Cസാമൂഹ്യാവബോധം

Dആത്മനിയന്ത്രണം

Answer:

D. ആത്മനിയന്ത്രണം

Read Explanation:

ഡാനിയേൽ ഗോൾമാൻ്റെ അഭിപ്രായപ്രകാരം 5 അടിസ്ഥാന ശേഷികൾ ആണ് വൈകാരിക ബുദ്ധിയെ നിർണയിക്കുന്നത്.

  1. അഹം ബോധം / സ്വാവബോധം (Self awareness) - നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക (Knowing our emotion)
  2. ആത്മനിയന്ത്രണം / (Self regulation) - വികാരങ്ങളെ നിയന്ത്രിക്കുക  (Managing our emotion)
  3. ആത്മചോദനം / അഭിപ്രേരണ (Self  motivation) - സ്വയം പ്രചോദിതമാവുക /  (Motivating ourselves)
  4. സഹഭാവം / അനുതാപം (Empathy) - മറ്റുള്ളവരുടെ വികാരങ്ങളെ അറിയുകയും സ്വാധീനിക്കുകയും ചെയ്യുക / (Recognising the emotions of others)
  5. സാമൂഹിക നൈപുണികൾ (Social skills) - ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് /  (Dealing relations effectively)

ആത്മനിയന്ത്രണം / (Self regulation) - വികാരങ്ങളെ നിയന്ത്രിക്കുക  (Managing our emotion)

അനഭിലഷണീയ വികാരങ്ങളെ തിരിച്ചറിയാനും, നിയന്ത്രിക്കുവാനുമുള്ള കഴിവ് ആണ് ആത്മനിയന്ത്രണം.

ആത്മനിയന്ത്രണത്തിന്റെ സവിശേഷതകൾ:

  1. വിശ്വസ്തത 
  2. കാര്യങ്ങൾ ഉത്തരവാദിത്വ ബോധത്തോടെ മികച്ച രീതിയിൽ ഏറ്റെടുത്തു നടത്താനും, മാറ്റങ്ങളെ ഉൾക്കൊള്ളാനുമുള്ള സന്നദ്ധത.
  3. പുതിയ സാഹചര്യങ്ങളെയും, ആശയങ്ങളേയും സ്വീകരിക്കുവാനുള്ള താൽപര്യം 

Related Questions:

സ്വന്തം ശരീരത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്ന വിധത്തില്‍ ചലിപ്പിക്കാനും സാധിക്കുന്നത് ഏതുതരം ബുദ്ധിയുടെ സഹായത്തോടെയാണ് ?
ഗ്വിൽഫോർഡിന്റെ ബുദ്ധിയുടെ ത്രിമാന മാതൃകയിൽ പെടാത്തത് ഏത് ?
ശാസ്ത്രീയമായ രീതിയിലുള്ള ആധുനിക ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത്
ഹവാര്‍ഡ് ഗാര്‍ഡ്നറിന്റെ ബഹുമുഖ ബുദ്ധി സിദ്ധാന്തപ്രകാരം 9 തരം ബുദ്ധി നിർവഹിച്ചിരിക്കുന്നു. താഴെ തന്നിരിക്കുന്നവയിൽ അതിൽ ഉൾപെടാത്തത് ഏത് ?
ഹൊവാർഡ് ഗാർഡ്നറുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി വൈകാരിക ബുദ്ധി എന്ന ആശയം മുന്നോട്ടുവെച്ചത് ?