App Logo

No.1 PSC Learning App

1M+ Downloads
വീണ നല്ല നേതൃത്വപാടവവും സഹപാഠികളുമായി നല്ല ബന്ധവും നിലനിറുത്താന്‍ കഴിവുളള ഒരു കുട്ടിയാണ് അവള്‍ക്കുളളത് ?

Aയുക്തി ഗണിത ബുദ്ധി

Bദൃശ്യസ്ഥലപരബുദ്ധി

Cവ്യക്ത്യാന്തര ബുദ്ധി

Dആന്തരിക വൈയക്തിക ബുദ്ധി

Answer:

C. വ്യക്ത്യാന്തര ബുദ്ധി

Read Explanation:

വ്യക്ത്യാന്തര ബുദ്ധി (Inter personal intelligence)

  •  മറ്റുള്ളവരുമായി നല്ലരീതിയില്‍ ഇടപഴകുന്നതിനും അവരുടെ പ്രയാസങ്ങള്‍ തിരിച്ചറിയുന്നതിനും നല്ല ബന്ധങ്ങള്‍ വികസിക്കുന്നതിനുമൊക്കെ സഹായിക്കുന്ന ബുദ്ധിമികച്ച സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ ബുദ്ധിയില്‍ മുന്നില്‍ നില്‍ക്കുന്നു.
  • ചര്‍ച്ചകള്‍സംവാദങ്ങള്‍സംഘപ്രവര്‍ത്തനങ്ങള്‍സഹകരണാത്മക-സഹവര്‍ത്തിത പ്രവര്‍ത്തനങ്ങള്‍പഠനയാത്രഅഭിമുഖംആതുരശുശ്രൂഷസര്‍വേസാമൂഹികപഠനങ്ങള്‍പരസ്പരവിലയിരുത്തല്‍ എന്നിവ ഇതിനു സഹായിക്കും.

ഹവാര്‍ഡ് ഗാര്‍ഡ്നറും ബഹുമുഖബുദ്ധിയും

  • മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു
  • മസ്തിഷ്കത്തിന് കേടു പറ്റിയവര്‍പ്രതിഭാശാലികള്‍മന്ദബുദ്ധികള്‍ തുടങ്ങിയവരെ വളരെക്കാലം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.
  • ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.
    1. ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
    2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
    3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
    4. ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
    5. സംഗീതപരമായ ബുദ്ധി (musical intelligence)
    6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
    7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
    8. പ്രകൃതിപരമായ ബുദ്ധി (natural intelligence)
    9. അസ്തിത്വപരമായ ബുദ്ധി (existential intelligence)

Related Questions:

വിനു അതിബുദ്ധിമാൻ ആണ്. ടെർമാൻറെ ബുദ്ധിനിലവാര പ്രകാരം വിനുവിന്റെ ഐക്യു ?
ബുദ്ധിയുടെ ഏകഘടക സിദ്ധാന്തത്തെ അംഗീകരിച്ച വ്യക്തികളെ തിരിച്ചറിയുക ?
ജെ.പി. ഗിൽ ഫോഡിന്റെ ബുദ്ധിഘടനാ മാതൃകയിലെ (Structure of Intellect Model) ശരിയായ അടിസ്ഥാന ഘടകങ്ങൾ ഏതാണ് ?
Which one of the following is a contribution of Howard Gardner?
ഹൊവാർഡ് ഗാർഡ്നറിന്റെ പ്രശസ്തമായ ഗ്രന്ഥം ?