App Logo

No.1 PSC Learning App

1M+ Downloads
വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതും, പ്രത്യക്ഷണത്തിന് വിധേയമാകുന്നതുമായ ബ്രൂണറുടെ വികസന ഘട്ടം ?

Aപ്രവർത്തന ഘട്ടം

Bബിംബന ഘട്ടം

Cപ്രതിരൂപാത്മക ഘട്ടം

Dമൂർത്ത മനോവ്യാപാര ഘട്ടം

Answer:

B. ബിംബന ഘട്ടം

Read Explanation:

ബ്രൂണറുടെ വൈജ്ഞാനിക വികാസ ഘട്ടങ്ങൾ 

  1. പ്രവർത്തന ഘട്ടം 
  2. ബിംബന ഘട്ടം 
  3. പ്രതിരൂപാത്മക ഘട്ടം

1. പ്രവർത്തന ഘട്ടം (Enactive Stage)

  • പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.
  • വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള പഠനമാണിത്. ഇങ്ങനെ മനസ്സിലാക്കിയ കാര്യങ്ങൾ ഭാഷയിലൂടെയോ പ്രവർത്തനങ്ങളിലൂടെയോ ചിലപ്പോൾ വ്യാഖ്യാനിക്കാൻ കഴിഞ്ഞെന്ന് വരില്ല.
  • ഏതൊരു ആശയത്തിൻ്റെയും പ്രാഥമികതലം പ്രവർത്തനത്തിന്റേതാണ് എന്നതാണ് ബ്രൂണറുടെ അഭിപ്രായം.

2. ബിംബന ഘട്ടം (Iconic Stage)

  • നേരിട്ടുള്ള അനുഭവത്തിനു പകരം ബിംബങ്ങൾ (ചിത്രങ്ങൾ, മോഡലുകൾ മുതലായവ) ഉപയോഗിച്ചുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.
  • വൈജ്ഞാനിക വികസനത്തിന്റെ ഈ ഘട്ടത്തിൽ വസ്തുക്കൾ, വ്യക്തികൾ, സംഭവങ്ങൾ തുടങ്ങിയവയെ കുട്ടി ആവിഷ്കരിക്കുന്നത് മനോബിംബങ്ങളിലൂടെയാണ് (Mental Images).
  • ഈ ഘട്ടത്തിൽ പദാർത്ഥത്തിന്റെ അഭാവത്തിലും, ബിംബങ്ങളിലൂടെ വസ്തുക്കളെ മനസിലാക്കാൻ കഴിയുന്നു.
  • വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതും, പ്രത്യക്ഷണത്തിന് വിധേയമാകുന്നതുമായ വികസന ഘട്ടമാണ് ബിംബനഘട്ടം.

3. പ്രതിരൂപാത്മക ഘട്ടം (Symbolic Stage)

  • അമൂർത്താശയങ്ങൾ, പ്രതീകങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.
  • വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും  പ്രകടിപ്പിക്കുന്നതുമായ ഘട്ടം. 
  • കുട്ടി നേടിയ അറിവിനെ പ്രതീകങ്ങളുപയോഗിച്ച് കോഡ് ചെയ്യാൻ ഈ ഘട്ടത്തിൽ സാധിക്കുന്നു.
  • ഒരു പഠിതാവ് ഭാഷ ഉപയോഗിച്ച് ആശയം വ്യക്തമാക്കുന്നത് ഈ ഘട്ടത്തിൽ ആണ്.

Related Questions:

താഴെപ്പറയുന്നവയിൽ ജീൻ പിയാഷെയുടെ ആശയവുമായി പൊരുത്തപ്പെടുന്നത് ഏത്?
എബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ശാരീരികാവശ്യങ്ങൾ എന്നതിന്റെ തൊട്ടു മുകളിൽ വരുന്ന ആവശ്യമാണ് :
മറ്റുളളവരുടെ പ്രയാസങ്ങളും ദുഖങ്ങളും തിരിച്ചറിഞ്ഞ് നിയമങ്ങളുടെ അതിര്‍വരമ്പുകള്‍ മാറ്റി മറിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ കോള്‍ബര്‍ഗിന്റെ സന്മാര്‍ഗസിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തില്‍ വരുന്നു ?
ശിശു വികാസത്തിൽ മനോസാമൂഹിക വികാസഘട്ടം നിർദേശിച്ചതാര് ?
സീബ്രാ വരകളിലൂടെ മാത്രം റോഡ് മുറിച്ചു കടക്കുക, ഉപയോഗ ശൂന്യമായ വസ്തുക്കൾ കുപ്പത്തൊട്ടികളിൽ നിക്ഷേപിക്കുക തുടങ്ങിയ നിയമങ്ങൾ അനുസരിക്കുന്ന കുട്ടി കോൾബർഗിൻ്റെ സാമൂഹ്യ വികാസ സിദ്ധാന്തപ്രകാരം ഏത് സ്റ്റേജിലാണ് ?