വ്യക്തിത്വ മാപനം (Personality assessment) :

- വ്യക്തിത്വ മാപനം എന്നത് പ്രൊഫഷണൽ സൈക്കോളജിയിലെ ഒരു പ്രാവീണ്യമാണ്.
- അതിൽ വ്യക്തിത്വ സ്വഭാവങ്ങളെയും, ശൈലികളെയും അനുഭവപരമായി പിന്തുണയ്ക്കുന്ന, അളവുകളുടെ അഡ്മിനിസ്ട്രേഷൻ, സ്കോറിംഗ്, വ്യാഖ്യാനം എന്നിവ ഉൾപ്പെടുന്നു.
വ്യക്തിത്വമാപനത്തിന് ഉപയോഗിക്കുന്ന പ്രധാന ഉപാധികൾ:

- ചോദ്യാവലി (Questionnaire)
- ഇൻവെന്ററികൾ (Inventories)
- വിക്ഷേപണ തന്ത്രങ്ങൾ (Projective Techniques)
- മനുഷ്യന്റെ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം പ്രസ്താവനകളോ, ചോദ്യങ്ങളോ ആണ് ചോദ്യാവലിയിലും, ഇൻവെന്ററിയിലും ഉൾപ്പെടുത്തിയിരിക്കുന്നത്.