ഈ മാനത്തിന്റെ തുടർരേഖയുടെ ഉച്ചാഗ്രം സാമൂഹിക തത്പരരും ഉല്ലാസഭരിതരുമായ അധികബഹിർമുഖരെ ഉൾക്കൊള്ളുമ്പോൾ നീചാഗ്രം നിശ്ശബ്ദരും ആത്മനിഷ്ഠരും നിയന്ത്രിത വ്യവഹാരമുള്ളവരുമായ അന്തർമുഖരെ ഉൾക്കൊള്ളുന്നു.
ഐസങ്ക് ചൂണ്ടിക്കാണിക്കുന്നത് ഇത്തരത്തിൽ പൂർണ്ണമായും അന്തർമുഖരോ ബഹിർമുഖരോ ആയ വ്യക്തികളെ അപൂർവമായി മാത്രമേ കാണാനാവൂ എന്നാണ്. അതുകൊണ്ടാണ് ഈ മാനത്തെ അത്യധിക ബഹിർമുഖത്വം മുതൽ അത്യധിക അന്തർമുഖത്വംവരെ നീളുന്ന ഒരു തുടർരേഖയായി വിഭാവനം ചെയ്യുന്നത്.
ഏതൊരു വ്യക്തിക്കും അയാളുടെ ബഹിർമുഖത്വം അന്തർമുഖത്വ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഈ തുടർരേഖയിൽ അനുയോജ്യമായ ഒരു സ്ഥാനം നിർണ്ണയിക്കാൻ കഴിയും