App Logo

No.1 PSC Learning App

1M+ Downloads
വൻകര വിസ്ഥാപന സിദ്ധാന്തമനുസരിച്ച് മാതൃഭൂഖണ്ഡമായ പാൻജിയ വിഭജിച്ചുണ്ടായ ഭൂഖണ്ഡങ്ങളായ ലൗറേഷ്യയെയും, ഗോൻഡ്വാനാ ലാൻഡ്നെയും തമ്മിൽ വേർതിരിച്ചിരുന്ന സമുദ്രം ?

Aപന്തലാസ

Bതെഥിസ്

Cനൈൽ

Dടൈഗ്രിസ്

Answer:

B. തെഥിസ്

Read Explanation:

വൻകരവിസ്‌ഥാപന സിദ്ധാന്തം

  • 1912 ൽ ആൽഫ്രഡ് വെഗ്നർ (Alfred Wegner) എന്ന ജർമ്മൻ  ശാസ്ത്രജ്ഞൻ വൻകരവിസ്‌ഥാപന സിദ്ധാന്തം അവതരിപ്പിച്ചു.
  • ഇത് പ്രകാരം ഇന്ന് കാണുന്ന ഏഴു വൻകരകൾ ഒരു മാതൃഭൂഖണ്ഡമായ പാൻജിയയിൽ നിന്നു വിഭജിച്ചതാണെന്നു അദ്ദേഹം വാദിച്ചു.
  • പാൻജിയയെ ചുറ്റിയുണ്ടായിരുന്ന അതിവിശാലമായ സമുദ്രമായിരുന്നു പന്തലാസ.
  • വൻകര വിസ്ഥാപന സിദ്ധാന്ത പ്രകാരം, കടൽത്തറയെ ഉൾക്കൊള്ളുന്ന സിമ (SIMA) മണ്ഡലത്തിന് മുകളിലൂടെ, വൻകരയെ ഉൾക്കൊള്ളുന്ന സിയാൽ (SIAL) മണ്ഡലം ഒഴുകി നീങ്ങുന്നു.
  • ഇങ്ങനെയാണ് ദശലക്ഷക്കണക്കിനു വർഷങ്ങൾ കൊണ്ട് ഇന്ന് കാണുന്ന ഏഴു വൻകരകൾ രൂപം കൊണ്ടെതെന്നു അദ്ദേഹം വാദിച്ചു.

പാൻജിയ:

  • വൻകരവിസ്‌ഥാപന സിദ്ധാന്തം പ്രകാരം ആദ്യമയി നിലനിന്നിരുന്ന മാതൃഭൂഖണ്ഡത്തെ, പാൻജിയ എന്ന് വിളിക്കുന്നു.
  • പാൻജിയയെ ചുറ്റി ഉണ്ടായിരുന്ന അതി വിസ്തൃതവും, അഗാധവുമായ സമുദ്രമാണ് പന്തലാസ.

  • പാൻജിയ വിഭജിച്ചുണ്ടായ ഭൂഖണ്ഡങ്ങളാണ്:
    1. ലൗറേഷ്യ (North) 
    2. ഗോൻഡ്വാനാ ലാൻഡ് (South). 

  • ലൗറേഷ്യയെയും, ഗോൻഡ്വാനാലാൻഡ്നെയും വേർതിരിച്ചിരുന്ന സമുദ്രമാണ്  തെഥിസ് 
  •  ലൗറേഷ്യ വേർപ്പെട്ടുണ്ടായ ഭൂഖണ്ഡങ്ങൾ : 
    1. യുറേഷ്യ
    2. വടക്കേ അമേരിക്ക
  • ഗോൻഡ്വാനാ ലാൻഡ് വേർപ്പെട്ടുണ്ടായ ഭൂഖണ്ഡങ്ങൾ
    1. തെക്കേ അമേരിക്ക
    2. ഓസ്ട്രേലിയ 
    3. ആഫ്രിക്ക 
    4. അന്റാർട്ടിക്ക 
    5. ഇന്ത്യൻ ഉപഭൂഖണ്ഡം  

Related Questions:

ഭൂമിയുടെ അധോമാൻ്റിലിനെ (Lower Mantle ) ഉപരിമാന്റ്റിലിൽ(Upper Mantle) നിന്ന് വേർതിരിക്കുന്ന അതിർവരമ്പ് ?
ശൂന്യാകാശത്തിൽ നിന്നും നോക്കുമ്പോൾ ഭൂമി ഇളംനീല നിറത്തിൽ കാണപ്പെടാൻ കാരണം എന്ത് ?
The International Day for Biological Diversity is on :
ദൈർഘ്യം കുറഞ്ഞ ഭ്രമണപഥമുളള ഗ്രഹം
അഷ്ടഗ്രഹങ്ങളിൽ വലുപ്പത്തിൽ 5-ാം സ്ഥാന മുള്ള ഗ്രഹം ഏത്?