App Logo

No.1 PSC Learning App

1M+ Downloads
'ശിശുക്കളുടെ വികാരം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് മാറിക്കൊണ്ടിരിക്കും' - ഇത് ശിശു വികാരങ്ങളിൽ ഏത് സവിശേഷതയുടെ പ്രത്യേകതയാണ് ?

Aക്ഷണികത

Bആവൃത്തി

Cവൈകാരിക ദൃശ്യത

Dചഞ്ചലത

Answer:

D. ചഞ്ചലത

Read Explanation:

ശിശു വികാരങ്ങളുടെ സവിശേഷതകൾ

ക്ഷണികത

  • ശിശു വികാരങ്ങളിൽ അൽപ്പായുസുള്ള വികാരം. 

തീവ്രത

  • ശിശുക്കൾ വികാരം ഉണർത്തുന്ന സാഹചര്യം വളരെ നിസാരമായാൽ പോലും വികാരങ്ങൾ തീവ്രമായിരിക്കും.

ചഞ്ചലത (സ്ഥാനാന്തരണം)

  • ശിശുക്കളുടെ വികാരം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് മാറിക്കൊണ്ടിരിക്കും.

വൈകാരിക ദൃശ്യത

  • ശിശു വികാരങ്ങൾ നിരീക്ഷിക്കാവുന്നതാണ്. 

ആവൃത്തി

  • ശിശു ഒരു ദിവസം തന്നെ നിരവധി തവണ വികാര പ്രകടനം നടത്തുന്നു.
  • ചിലപ്പോൾ ഒരു വികാരം തന്നെ പല തവണ ആവർത്തിക്കുന്നു.
  • പ്രായമാകുമ്പോൾ വ്യക്തി സമായോജനം (Adjustment) കൈവരിക്കാൻ പ്രാപ്തനാകുകയും, വികാര പ്രകടനങ്ങളിലൂടെ ആവൃത്തി കുറയുകയും ചെയ്യുന്നു.

ശിശുക്കളുടെ രണ്ട് വൈകാരിക അവസ്ഥകളുടെ ഇടവേള കുറവായിരിക്കും.


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ശൈശവത്തിലെ ഏത് വികാസവുമായി ബന്ധപ്പെട്ടതാണ് ?

  • ഇന്ദ്രിയങ്ങളുടെ ഘടനയും ധർമ്മവും മെച്ചമാകുന്നു.
  • ശൈശവത്തിൻറെ അവസാനം മുതിർന്നവരെ പോലെ കാണാനും കേൾക്കാനും രുചിക്കാനും മണക്കാനും കഴിയുന്നു.
What is the primary developmental task during early childhood (2–6 years)?
വൈജ്ഞാനിക വികസനത്തിൽ ബാഹ്യ സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. അവിടെ പഠിതാവ് ഒരു അപ്രന്റീസിനെ പോലെയാണ്. ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
വികസന പ്രവർത്തി (ഡവലപ്മെന്റൽ ടാസ്ക്) എന്ന ആശയം ജനകീയമാക്കിയത് ആര് ?
നവജാതശിശു എന്നാൽ ?