App Logo

No.1 PSC Learning App

1M+ Downloads
ശ്രീകാകുളം ,ഈസ്റ്റ് ഗോദാവരി,വെസ്റ്റ് ഗോദാവരി തുടങ്ങിയ നെല്ലറകൾസ്ഥിതി ചെയ്യുന്ന തീരസമതലം

Aകൊങ്കൺ തീരം

Bപടിഞ്ഞാറൻ തീരം

Cഗുജറാത്ത തീരം

Dവടക്കൻ സിർക്കാർ തീരം

Answer:

D. വടക്കൻ സിർക്കാർ തീരം

Read Explanation:

1. മഹാനദി ഡെൽറ്റ മുതൽ കൃഷ്ണ ഡെൽറ്റ വരെ വ്യാപിച്ചിരിക്കുന്ന തീരസമതലപ്രദേശം 2. ഒഡിഷ ,ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ തീരങ്ങൾ ഉൾപ്പെടുന്നു.ഒഡിഷയിൽ ഉത്കൽ സമതലം എന്നും ആന്ധ്രാപ്രദേശിൽ ആന്ധ്രാസമതലം എന്നും അറിയപ്പെടുന്നു. 3. മുഖ്യമായും മഹാനദി,ഗോദാവരി ,കൃഷ്ണ എന്നീ നദികളുടെ ഡെൽറ്റാ നിക്ഷേപങ്ങൾ ഉൾപ്പെട്ടതാണ് ഈ സമതല ഭാഗം 4. മഹാനദി ഡെൽറ്റക്കു തെക്കായി സ്ഥിതി ചെയ്യുന്ന ചിൽക്ക തടാകം ഇന്ത്യയിലെ വലിയ തടാകങ്ങളിൽ ഒന്നാണ് 5. ആന്ധ്രയിലെ കൊല്ലേരു തടാകമാണ് കിഴക്കൻ തീരത്തെ മറ്റൊരു പ്രധാന തടാകം 6. പശ്ചിമ തീരത്തെ അപേക്ഷിച്ചു കിഴക്കൻ തീരത്തു തുറമുഖങ്ങൾ കുറവാണ്.വിശാഖപട്ടണവും മസ്‌ലിപട്ടണവുമാണ് പ്രധാന തുറമുഖങ്ങൾ 7. ശ്രീകാകുളം ,ഈസ്റ്റ് ഗോദാവരി,വെസ്റ്റ് ഗോദാവരി തുടങ്ങിയ നെല്ലറകൾ ഈ പ്രദേശത്താണ് . 8. ശ്രീകാകുളം ,ഈസ്റ്റ് ഗോദാവരി,വെസ്റ്റ് ഗോദാവരി തുടങ്ങിയ നെല്ലറകളും ,വിശാഖപട്ടണവും മസുലിപട്ടണവും തുടങ്ങിയ തുറമുഖങ്ങളുമാണ് തീരജനതയുടെ സാമ്പത്തിക പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി നിലകൊള്ളുന്നു


Related Questions:

" ഉഷ്ണമേഖലാ തീരങ്ങളിൽ കണ്ടുവരുന്ന ജല ചതുപ്പു സസ്യങ്ങൾ, ഇന്ത്യയിൽ ഏകദേശം 380 കിലോമീറ്ററോളം കാണപ്പെടുന്നു "ഇവ ഏത് സസ്യങ്ങളാണ്?
നവശേഷാ [നവി മുംബൈ ]മോർമു ഗാവോ തുറമുഖങ്ങളും ,മൽപേ മൽസ്യ ബന്ധന ഹാർബറും കപ്പൽ നിർമ്മാണ ശാലകളുംസ്ഥിതി ചെയ്യപ്പെടുന്ന തീരപ്രദേശം?

താഴെ തന്നിരിക്കുന്നവയിൽ വരണ്ട തീരദേശസസ്യങ്ങൾ ഏതെല്ലാം ?

  1. കടൽ പായലുകൾ
  2. തീരമണൽ പരപ്പുകളിലെ സസ്യങ്ങൾ
  3. കോറൽ സസ്യങ്ങൾ
  4. തീരദേശ പാറക്കെട്ടുകളിൽ സസ്യങ്ങൾ
    പടിഞ്ഞാറൻ തീരസമതലത്തെ മൂന്നായി തിരിക്കാം.അവ താഴേ പറയുന്നവയിൽ ശരിയായവ ഏതൊക്കെ?
    കടൽത്തീരത്തിനു സമാന്തരമായി തിരമാലകളുടെ നിക്ഷേപണ പ്രവർത്തനത്താൽ രൂപപ്പെടുന്ന താൽക്കാലിക മണൽത്തിട്ടകളാണ്_________?