App Logo

No.1 PSC Learning App

1M+ Downloads
സംഘങ്ങൾ പിരിച്ചുവിടാൻ സായുധസേനകളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 149

Bസെക്ഷൻ 152

Cസെക്ഷൻ 153

Dസെക്ഷൻ 155

Answer:

A. സെക്ഷൻ 149

Read Explanation:

BNSS Section - 149 - Use of armed forces to disperse assembly [സംഘങ്ങൾ പിരിച്ചുവിടാൻ സായുധസേനകളെ ഉപയോഗിക്കുന്നത്]

  • 149 (1) - പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും സംഘത്തെ പിരിച്ചുവിടാൻ കഴിയാതിരിക്കുകയും, അത്തരം സംഘങ്ങളെ പിരിച്ചുവിടേണ്ടത് പൊതുസുരക്ഷയ്ക്ക് ആവശ്യമായിരിക്കുകയും ചെയ്യുമ്പോൾ, ജില്ലാ മജിസ്ട്രേറ്റിനോ അല്ലെങ്കിൽ ജില്ലാ മജിസ്ട്രേറ്റ് അധികാരപ്പെടുത്തിയ ഏതെങ്കിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് സായുധസേനകളെ കൊണ്ട് പിരിച്ചുവിടാവുന്നതാണ്

  • 149(2) - അത്തരം മജിസ്ട്രേറ്റിന്, സായുധസേനകളിൽപ്പെട്ട ആളുകളുടെ ഏതെങ്കിലും ഗ്രൂപ്പിന്റെ കമാൻൻ്റുള്ള ഏതെങ്കിലും ഓഫീസറോട് , അയാളുടെ കമാൻഡിന്റെ കീഴിലുള്ള സായുധസേനകളുടെ സഹായത്തോടെ , ആ സംഘത്തെ പിരിച്ചുവിടാവുന്നതും ,അതിന്റെ ഭാഗമായവരെ നിയമാനുസൃതം ശിക്ഷിക്കുന്നതിനോ ആവശ്യപ്പെടാവുന്നതുമാണ് .

  • 149 (3) -സായുധ സേനയിലെ അത്തരത്തിലുണ ഓരോ ഉദ്യോഗസ്ഥനും അങ്ങനെയുള്ള ആവശ്യപ്പെടലിനെ ഉചിതമെന്ന് കരുതുന്ന രീതിയിൽ അനുസരിക്കേണ്ടതും എന്നാൽ അപ്രകാരം ചെയ്യുമ്പോൾ അയാൾ വസ്തുവിന്മേലും ശരീരത്തിന്മേലും പ്രയോഗിക്കുന്ന ബലം ഏൽപ്പിക്കുന്ന ക്ഷതിലും(പരിക്ക്) സംഘം പിരിച്ചുവിട്ടുകയും അത്തരം ആളുകളെ അറസ്റ്റ് ചെയ്യുകയും തടഞ്ഞു വയ്ക്കുകയും ചെയ്യുന്നതിനോട് സംഗതമാകുന്നിടത്തോളം മാത്രമായിരിക്കേണ്ടതുമാകുന്നു.


Related Questions:

വാറൻറിൻ്റെ സാരാംശം അറിയിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
പോലീസ് ഉദ്യോഗസ്ഥന് അധികാരപ്പെടുത്തിക്കൊടുക്കുന്ന വാറന്റിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ കൂട്ടിച്ചേർത്ത വകുപ്പുകളുടെ എണ്ണം എത്ര ?
അറസ്‌റ്റ് ചെയ്യപ്പെട്ടയാളുടെ - ആരോഗ്യവും സുരക്ഷയും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

താഴെപറയുന്നവയിൽ BNSS ലെ സെക്ഷൻ 170 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഏതെങ്കിലും Cognizable കുറ്റം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച അറിയുന്ന പോലീസ് ഉദ്യോഗസ്ഥൻ , മറ്റു വിധത്തിൽ ആ കുറ്റം തടയാൻ കഴിയില്ലായെന്ന് തോന്നുകയാണെങ്കിൽ, ഒരു മജിസ്ട്രേറ്റിന്റെ ഉത്തരവു കൂടാതെയും വാറന്റു കൂടാതെയും അത്തരത്തിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്യാവുന്നതാണ്
  2. (1)-ാം ഉപവകുപ്പിൻ കീഴിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ഏതൊരാളെയും തുടർന്ന് തടങ്കലിൽ വയ്ക്കുന്നത് ഈ സൻഹിതയിലെ മറ്റു വ്യവസ്ഥകൾക്കോ തൽസമയം പ്രാബല്യത്തിലിരിക്കുന്നതോ ആയ നിയമത്തിന് കീഴിൽ ആവശ്യമായിരിക്കുകയോ, അധികാരപ്പെടുത്തിയതായിരിക്കുകയോ ചെയ്യാത്ത പക്ഷം , അയാളെ അറസ്റ്റ് ചെയ്ത സമയം മുതൽ 24 മണിക്കൂറിൽ കൂടുതൽ സമയം തടങ്കലിൽ സൂക്ഷിക്കാൻ പാടുള്ളതല്ല