സംതുലനാവസ്ഥയിൽ മാത്രം സാധ്യമായ വ്യൂഹം ഏതാണ് ?
Aസംവൃത വ്യൂഹം
Bഅസംവൃത വ്യൂഹം
Cഇതൊന്നുമല്ല
Dഇവരണ്ടും
Answer:
A. സംവൃത വ്യൂഹം
Read Explanation:
- ഉഭയദിശാപ്രവർത്തനം - ഇരു ദിശകളിലേക്കും നടക്കുന്ന രാസപ്രവർത്തനങ്ങൾ
- പുരോപ്രവർത്തനം - ഉഭയദിശാപ്രവർത്തനത്തിൽ അഭികാരകങ്ങൾ ഉൽപ്പന്നങ്ങളായി മാറുന്ന പ്രവർത്തനം
- പശ്ചാത്പ്രവർത്തനം - ഉഭയദിശാപ്രവർത്തനത്തിൽ ഉൽപ്പന്നങ്ങൾ അഭികാരകങ്ങളായി മാറുന്ന പ്രവർത്തനം
- രാസസംതുലനം - ഒരു ഉഭയദിശാപ്രവർത്തനത്തിൽ പുരോ പ്രവർത്തനത്തിന്റെയും പശ്ചാത്പ്രവർത്തനം നിരക്ക് തുല്യമായി വരുന്ന ഘട്ടം
- സംവൃതവ്യൂഹം - ഒരു വ്യൂഹത്തിലേക്ക് പുതുതായി യാതൊന്നും ചേരക്കാതിരിക്കുകയും അതിൽ നിന്നും യാതൊന്നും നീക്കം ചെയ്യാതിരിക്കുകയും ചെയ്താൽ അത്തരം വ്യൂഹം അറിയപ്പെടുന്ന പേര്
- സംവൃതവ്യൂഹത്തിൽ മാത്രമേ സംതുലനാവസ്ഥ സാധ്യമാകൂ