App Logo

No.1 PSC Learning App

1M+ Downloads
ഐസ് പ്ലാന്റുകളിൽ ശീതികാരിയായും ടൈലുകളും ജനലുകളും വ്യത്തിയാക്കാനും ഉപയോഗിക്കുന്ന വാതകം ഏതാണ് ?

Aക്ലോറിൻ

Bസൾഫർ

Cഅമോണിയ

Dഇതൊന്നുമല്ല

Answer:

C. അമോണിയ

Read Explanation:

അമോണിയ 

  • സസ്യങ്ങളുടെ വളർച്ചക്കാവശ്യമായ നൈട്രജൻ വളങ്ങളുടെ നിർമ്മാണത്തിന് വേണ്ട ഒരു അസംസ്കൃത വസ്തു 
  • അമോണിയം ക്ലോറൈഡ് കാൽസ്യംഹൈഡ്രോക്സൈഡുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം 
  • അമോണിയ ഒരു ബേസിക് സ്വഭാവമുള്ള വാതകമാണ് 
  • അമോണിയയുടെ ഗാഢ ജലീയ ലായനി - ലിക്കർ അമോണിയ 
  • ദ്രവീകരിച്ച അമോണിയ അറിയപ്പെടുന്നത് - ലിക്വിഡ് അമോണിയ 
  • നിറമില്ലാത്ത ,രൂക്ഷഗന്ധമുള്ള ഒരു വാതകമാണ് 
  • അമോണിയ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ - ഹേബർ പ്രക്രിയ 
  • ഹേബർ പ്രക്രിയയുടെ രാസസമവാക്യം - N₂ (g ) +3H₂ (g ) → 2NH₃ ( g )
  • ആവിഷ്ക്കരിച്ചത് - ഫ്രിറ്റ്സ് ഹേബർ 
  • ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - സ്പോഞ്ചി അയൺ 
  • ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന താപനില - 450 °C

അമോണിയയുടെ ഉപയോഗങ്ങൾ 

  • ഐസ് പ്ലാന്റുകളിൽ ശീതീകാരിയായി ഉപയോഗിക്കുന്നു 
  • അമോണിയം സൾഫേറ്റ് , അമോണിയം ഫോസ്ഫേറ്റ് ,യൂറിയ തുടങ്ങിയ രാസവളങ്ങൾ നിർമ്മിക്കുന്നതിന്
  • ടൈലുകളും ,ജനലുകളും വൃത്തിയാക്കുന്നതിന് 

Related Questions:

അമോണിയയുടെ നിറവും ഗന്ധവും എപ്രകാരമാണ് ?
സൾഫ്യൂരിക് ആസിഡിനു ജലത്തേക്കാൾ സാന്ദ്രത _____ ആണ് .
ഹേബർ പ്രക്രിയയിൽ സ്ഥിരമായി നിലനിർത്തുന്ന താപനില?
പെയിന്റ് നിർമാണം , നിർജ്ജലീകരണം എന്നിവയിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?
സംതുലനാവസ്ഥയിലുള്ള ഒരു വ്യൂഹത്തിൽ ഗാഢത, മർദ്ദം, താപനില എന്നിവയിൽ ഏതെങ്കിലും ഒന്നിനു മാറ്റം വരുത്തിയാൽ വ്യൂഹം ഈ മാറ്റം മൂലമുണ്ടാകുന്ന ഫലം ഇല്ലായ്മ ചെയ്യത്തക്ക വിധം സ്വയം ഒരു പുനക്രമീകരണം നടത്തി പുതിയ സംതുലനാവസ്ഥയിലെത്തുന്നു. ഇതു അറിയപ്പെടുന്നത്?