App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനങ്ങളിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ തലവൻ ആരാണ് ?

Aആഭ്യന്തര സെക്രട്ടറി

Bചീഫ് സെക്രെട്ടറി

Cക്യാബിനറ്റ് സെക്രെട്ടറി

Dസ്റ്റേറ്റ് സെക്രട്ടറി

Answer:

B. ചീഫ് സെക്രെട്ടറി

Read Explanation:

ചീഫ് സെക്രട്ടറി

  • സംസ്ഥാന സര്‍ക്കാരിന്റെ എക്സിക്യൂട്ടീവ്‌ തലത്തിലെ ഏറ്റവും ഉയര്‍ന്നതും മുതിര്‍ന്ന ഉദ്യോഗസ്ഥനുമാണ്‌ ചീഫ്‌ സെക്രട്ടറി.
  • സംസ്ഥാന സിവില്‍ സര്‍വീസിന്റെ തലവനാണ് ചീഫ് സെക്രട്ടറി.
  • സംസ്ഥാന സിവില്‍ സര്‍വീസ്‌ ബോര്‍ഡ്‌, സ്റ്റേറ്റ്‌സെക്രട്ടേറിയറ്റ്‌, ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റിവ്‌ സര്‍വീസ്‌(സ്റ്റേറ്റ്‌ കേഡര്‍) എന്നിവയുടെ എക്‌സ്‌ ഒഫീഷ്യോ തലവന്‍ കൂടിയാണ്‌ ചീഫ്‌ സെക്രട്ടറി.
  • സംസ്ഥാന ഭരണത്തിന്റെ എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുടെ പ്രധാന ഉപദേശകനായി ചീഫ്‌ സെക്രട്ടറി പ്രവര്‍ത്തിക്കുന്നു.
  • പ്രതിസന്ധി ഘട്ടങ്ങളില്‍ ഉള്‍പടെ സര്‍ക്കാര്‍ തലത്തിലെ വിവിധ വകുഷുകളെ ഏകോപികിക്കുകയും ഇടപാടുകളും നടത്തിപ്പും സുഗമമാക്കുകയും ചെയുന്നു.
  • 'സംസ്ഥാന സിവിൽ സർവീസിൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ' എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥൻ.
  • ഒരു  സംസ്ഥാനത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരിൽ നിന്ന് മുഖ്യമന്ത്രിയാണ് ചീഫ് സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.
  • ആദ്യ വനിതാ ചീഫ്‌ സെക്രട്ടറി - പദ്മ രാമചന്ദ്രന്‍
  • ചീഫ്‌ സെക്രട്ടറിയുടെ മാസ ശമ്പളം - 225000 രൂപ
  • ചീഫ് സെക്രട്ടറിയുടെ തസ്തികയ്ക്ക്‌ നിശ്ചിത കാലാവധിയില്ല.

Related Questions:

ഓൺലൈൻ വഴി വരുന്ന വ്യാജ വാർത്തകൾ പ്രതിരോധിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ 5, 7 ക്ലാസ്സുകളിലെ ഐ ടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ സംസ്ഥാനം ?
അടുത്തിടെ ദേശീയ ഇ-ഗവേണൻസ് പുരസ്കാരം ലഭിച്ച "ലക്കി ബിൽ" ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത് ആര് ?
കേരള സർവകലാശാലയുടെ വൈസ് ചാൻസലർ ?
ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാനുള്ള ഡിജിറ്റൽ മീഡിയാ ലിറ്ററസി ക്യാമ്പെയിൻ ?
ഓസോൺ പാളികളുടെ നിരീക്ഷണത്തിനും ഗവേഷണത്തിനും വേണ്ടി നാസ ആരംഭിച്ച "പ്രോജക്റ്റ് ഷാഡോ" യുമായി സഹകരിക്കുന്ന കേരളത്തിലെ സർവ്വകലാശാല ഏത് ?