App Logo

No.1 PSC Learning App

1M+ Downloads
സങ്കുചിതമായ രാഷ്ട്രീയ സംസ്കാരത്തിന് ഉദാഹരണമായ രാജ്യങ്ങൾ ഏതാണ് ?

Aഅമേരിക്ക, ജപ്പാൻ

Bഇന്ത്യ, ചൈന

Cസൊമാലിയ, സിയേറലിയോണീ

Dജർമ്മനി, ഫ്രാൻസ്

Answer:

C. സൊമാലിയ, സിയേറലിയോണീ

Read Explanation:

വിവിധതരം രാഷ്ട്രീയ സംസ്കാരങ്ങൾ (Types of Political Culture)

  • ഒരു വ്യക്തിയുടെ രാഷ്ട്രീയ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി ഗബ്രിയേൽ ആൽമണ്ടും സിഡ്‌നി വെർബയും രാഷ്ട്രീയ സംസ്‌കാരത്തെ തരംതിരിച്ചു.

  • ആൽമണ്ടിൻറെയും വെർബയുടെയും അഭിപ്രായത്തിൽ മൂന്ന് തരത്തിലുള്ള രാഷ്ട്രീയ സംസ്‌കാരങ്ങൾ നിലനിൽക്കുന്നു.

  1. സങ്കുചിതമായ രാഷ്ട്രീയ സംസ്കാരം (Parochial Political Culture)

  • മതിയായ രാഷ്ട്രീയ ബോധം ഇല്ലാത്ത ജനം വെച്ചു പുലർത്തുന്ന രാഷ്ട്രീയ മനോഭാവമാണ് സങ്കുചിതമായ രാഷ്ട്രീയ സംസ്ക‌ാരം.

  • രാഷ്ട്രീയത്തെ കുറിച്ചുള്ള പൊതുവായ അജ്ഞതയും അതിന്റെ ഫലമായി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിത്തമില്ലായ്മയും ഇത്തരം സംസ്‌കാരങ്ങളിൽ ഉണ്ടാകുന്നു.

    ഉദാ : വളരെ കുറഞ്ഞ വികസനം മാത്രമുള്ള ആഫ്രിക്കൻ രാജ്യങ്ങളായ സൊമാലിയ, സിയേറലിയോണീ മുതലായവ

  1. സബ്ജക്‌ട് രാഷ്ട്രീയ സംസ്ക്‌കാരം (Subject Political Culture)

  • രാഷ്ട്രീയ പ്രക്രിയയെക്കുറിച്ചുള്ള വ്യാപകമായ അറിവും എന്നാൽ പലപ്പോഴും ശക്തിയില്ലായ്മ കാരണം രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള വിമുഖതയും ഈ സംസ്‌കാരത്തിൽ കാണുന്നു.

ഉദാ : മുഗൾ ഭരണകാലത്തെയും ബ്രിട്ടീഷ് ഭരണകാലത്തെയും ഗ്രാമീണ ഇന്ത്യയിൽ ഉണ്ടായിരുന്ന രാഷ്ട്രീയ സംസ്കാരം.

  1. പങ്കാളിത്ത രാഷ്ട്രീയ സംസ്ക്കാരം (Participant Political Culture)

  • രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ ഒരു ജനത സങ്കീർണമായി പങ്കുകൊള്ളുന്ന രാഷ്ട്രീയ മനോഭാവമാണിത്

  • ജനങ്ങൾക്ക് രാഷ്ട്രീയ പ്രക്രിയയെക്കുറിച്ചുള്ള അറിവും രാഷ്ട്രീയ പ്രക്രിയയിൽ പങ്കെടുക്കുവാനുള്ള സന്നദ്ധതയും ഒരു സംസ്ക്‌കാരത്തിൻ്റെ ഭാഗമാണ്.

  • അമേരിക്കൻ രാഷ്ട്രീയ സംസ്ക്‌കാരം ഇതിനുദാഹരണമാണ്.


Related Questions:

Elections to constitute a Panchayat should be completed before the expiration of
ഗബ്രിയേൽ ആൽമണ്ടും സിഡ്നി വെർബയും ഒരു വ്യക്തിയുടെ രാഷ്ട്രീയ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയ സംസ്കാരത്തെ എത്രയായി തരംതിരിച്ചു ?
താഴെ പറയുന്നവയിൽ ഏതാണ് രാഷ്ട്രത്തിന്റെ 'നിർബന്ധിത ചുമതലയിൽ പെടുന്നത് ?

ഫെഡറൽ, ഏകായത്ത ഗവൺമെൻ്റുകൾ തമ്മിൽ ശരിയായ പ്രസ്താവന ഏത്?

  1. ഫെഡറൽ ഗവൺമെൻ്റിൽ അധികാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ വീതിച്ചു നൽകുന്നു.
  2. ഏകായത്ത ഗവൺമെൻ്റിൽ എല്ലാ അധികാരവും പ്രാദേശിക സർക്കാരുകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
  3. ഫെഡറൽ ഭരണത്തിൽ സാധാരണയായി ഒരു ലിഖിത ഭരണഘടന ഉണ്ടായിരിക്കും.
  4. ഏകായത്ത ഭരണത്തിൽ നിയമനിർമ്മാണ സഭ എപ്പോഴും ദ്വിമണ്ഡലമായിരിക്കും.
    രാഷ്ട്രതന്ത്രശാസ്ത്രവും ചരിത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന ചിന്തകൻ ആര് ?