App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് രാഷ്ട്രത്തിന്റെ 'നിർബന്ധിത ചുമതലയിൽ പെടുന്നത് ?

Aആരോഗ്യ സംരക്ഷണം നൽകുക

Bവിദ്യാഭ്യാസ സൗകര്യം ഒരുക്കുക

Cഅതിർത്തി സംരക്ഷണം

Dക്ഷേമപദ്ധതികൾ നടപ്പിലാക്കുക

Answer:

C. അതിർത്തി സംരക്ഷണം

Read Explanation:

  • അതിർത്തി സംരക്ഷണം രാഷ്ട്രത്തിന്റെ നിർബന്ധിത ചുമതലയിൽ പെടുന്നു.

  • ഇത് രാഷ്ട്രം എല്ലാ കാലത്തും നിർബന്ധമായും നിർവഹിക്കേണ്ടതും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതുമായ കാര്യമാണ്.

  • ആഭ്യന്തര സമാധാനം, അവകാശ സംരക്ഷണം, നീതി നടപ്പാക്കൽ എന്നിവയും രാഷ്ട്രത്തിൻ്റെ നിർബന്ധിത ചുമതലകളാണ്.

  • രാഷ്ട്രത്തിന്റെ സാമ്പത്തികസ്ഥിതിയനുസരിച്ച് നിർവഹിക്കേണ്ട ചുമതലകളാണ് - വിവേചനപരമായ ചുമതല

വിവേചനപരമായ ചുമതലകൾ

  • ആരോഗ്യ സംരക്ഷണം നൽകുക

  • വിദ്യാഭ്യാസ സൗകര്യം ഒരുക്കുക

  • ക്ഷേമപദ്ധതികൾ നടപ്പിലാക്കുക

  • ഗതാഗതസൗകര്യം ഒരുക്കുക


Related Questions:

രാഷ്ട്രതന്ത്രശാസ്ത്രം എന്തുമായി ബന്ധപ്പെട്ട പഠന മേഖലയാണ് ?
'പൊളിറ്റിക്സ്' എന്ന പദം ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ് രൂപം കൊണ്ടത് ?

ഫെഡറൽ, ഏകായത്ത ഗവൺമെൻ്റുകൾ തമ്മിൽ ശരിയായ പ്രസ്താവന ഏത്?

  1. ഫെഡറൽ ഗവൺമെൻ്റിൽ അധികാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ വീതിച്ചു നൽകുന്നു.
  2. ഏകായത്ത ഗവൺമെൻ്റിൽ എല്ലാ അധികാരവും പ്രാദേശിക സർക്കാരുകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
  3. ഫെഡറൽ ഭരണത്തിൽ സാധാരണയായി ഒരു ലിഖിത ഭരണഘടന ഉണ്ടായിരിക്കും.
  4. ഏകായത്ത ഭരണത്തിൽ നിയമനിർമ്മാണ സഭ എപ്പോഴും ദ്വിമണ്ഡലമായിരിക്കും.

    ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം 12-ൽ 'സ്റ്റേറ്റ്' എന്ന വാക്കിന്റെ നിർവചനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

    1. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം III ലും IV ലും രാഷ്ട്രം (State) എന്ന വാക്കിനെ വിശാലമായ അർത്ഥത്തിൽ ഉപയോഗിക്കുന്നുണ്ട്.
    2. കേന്ദ്ര ഗവൺമെൻ്റിൻ്റെ നിയമനിർമ്മാണ കാര്യനിർവഹണ വിഭാഗങ്ങൾ സ്റ്റേറ്റിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നു.
    3. മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ, ജില്ലാ ബോർഡുകൾ തുടങ്ങിയ തദ്ദേശ അധികാരികൾ സ്റ്റേറ്റിന്റെ നിർവചനത്തിന് പുറത്താണ്.
    4. LIC, ONGC, SAIL മുതലായ സ്റ്റാറ്റ്യൂട്ടറി, നോൺ സ്റ്റാറ്റ്യൂട്ടറി അധികാരികൾ അനുഛേദം 12 പ്രകാരം സ്റ്റേറ്റിന്റെ നിർവചനത്തിൽപ്പെടില്ല.
      നിക്കോളോ മാക്യവല്ലിയുടെ പ്രശസ്തമായ കൃതി ഏത് ?