App Logo

No.1 PSC Learning App

1M+ Downloads
സബർമതി ആശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

Aഅലഹബാദ്

Bഅഹമ്മദാബാദ്

Cപോർബന്തർ

Dദണ്ഡി കടപ്പുറം

Answer:

B. അഹമ്മദാബാദ്

Read Explanation:

ഗുജറാത്തിലെ സബർമതി നദീതീരത്ത് ഗാന്ധിജി സ്ഥാപിച്ച ആശ്രമമാണ് സബർമതി ആശ്രമം. ഗാന്ധി ആശ്രമം, ഹരിജൻ ആശ്രമം, സത്യാഗ്രഹ ആശ്രമം എന്നീ പേരുകളിലെല്ലാം ഈ ആശ്രമം അറിയപ്പെടുന്നു. അഹമ്മദാബാദ് നഗരത്തിൽ നിന്ന് വടക്കുമാറി പ്രശാന്ത സുന്ദരമായ സ്ഥലത്താണ് സബർമതി ആശ്രമം. ഗാന്ധിജി തന്റെ ജീവിതത്തിലെ ഏകദേശം 12 വർഷങ്ങൾ ഈ ആശ്രമത്തിലാണ് ചിലവഴിച്ചത്. ഇന്ന് സബർമതിയെ ഭാരത സർക്കാർ ഒരു ചരിത്ര സ്മാരകമായ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സുപ്രധാന നാഴികകല്ലായ ദണ്ഡിയാത്ര ആരംഭിച്ചത് ഈ ആശ്രമത്തിൽ നിന്നായിരുന്നു.


Related Questions:

2023 ജനുവരിയിൽ വൈവിധ്യത്തെ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രഥമ പർപ്പിൾ ഫെസ്റ്റിന് വേദിയായ സംസ്ഥാനം ഏതാണ് ?
ഹരിതോർജ്ജത്തിൽ അധിഷ്ഠിതമായ ഇന്ത്യയിലെ ആദ്യ സോളാർ പാനൽ നിർമ്മാണ ഫാക്ടറി നിലവിൽ വരുന്നത് സംസ്ഥാനം എവിടെയാണ് ?
ഇന്ത്യയിൽ ആദ്യമായി സർക്കാർ സ്കൂളുകളിൽ "പ്രഭാത ഭക്ഷണം പദ്ധതി" നടപ്പിലാക്കുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിൽ പൊതുമരാമത്ത് ടൂറിസം മേഖലയിൽ സമഗ്ര ഡിസൈൻ പോളിസി സ്വീകരിച്ച ആദ്യ സംസ്ഥാനം ഏത് ?
2025 ജനുവരിയിൽ തീർത്ഥാടന നഗരങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?