App Logo

No.1 PSC Learning App

1M+ Downloads
സമുദ്രതട വ്യാപന (Sea floor spreading)സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ്?

Aമേരി താർപ്പ്

Bആൽഫ്രഡ് വെഗെനർ

Cചാൾസ് ഡാർവിൻ

Dഹാരി ഹെസ്

Answer:

D. ഹാരി ഹെസ്

Read Explanation:

സമുദ്രതട വ്യാപനം  (Sea floor spreading)

  • കടൽത്തറകൾ രൂപപ്പെടുന്നതിന് കാരണമായ പ്രതിഭാസമാണ് സമുദ്രതട വ്യാപനം
  • വിയോജക സീമകളുമായി ബന്ധപ്പെട്ടാണ് ഈ പ്രതിഭാസം സംഭവിക്കുന്നത് 
  • രണ്ട് ഫലകങ്ങൾ പരസ്പരം അകന്നു പോകുന്ന അതിരുകളാണ് വിയോജക സീമകൾ 
  • ഈ  വിയോജക സീമകളിലൂടെ പുറത്തേക്കു വരുന്ന മാഗ്മ ഫലക അതിരുകളിൽ തണുത്തുറയുന്നതിൻ്റെ ഫലമായി പുതിയ കടൽത്തറകൾ രൂപം കൊള്ളുന്നു
  • ഈ പ്രതിഭാസത്തെ സമുദ്രതട വ്യാപനം(Sea floor spreading) എന്ന് വിളിക്കുന്നു.
  • സമുദ്രതട വ്യാപന സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ - ഹാരി ഹെസ്

Related Questions:

' മെഡിറ്ററേനിയന്റെ ലൈറ്റ് ഹൗസ് ' എന്നറിയപ്പെടുന്ന സ്‌ട്രോംബോളി അഗ്നിപർവതം 2022 ഒക്ടോബറിൽ വീണ്ടും പൊട്ടിത്തെറിച്ചു . ഈ അഗ്നിപർവതം സ്ഥിതി ചെയ്യുന്ന ദ്വീപ് ഏതാണ് ?
ലോകത്തിലെ ഏറ്റവും വലിയ ഓക്സ് - ബോ തടാകം ഏതാണ് ?
2024 ലെ ഏറ്റവും ചൂടേറിയ ദിനമായി കണക്കാക്കിയത് എന്ന് ?
'ഉൽക്കാവർഷപ്രദേശം' എന്നറിയപ്പെടുന്ന അന്തരീക്ഷ മണ്ഡലം.

താഴെ പറയുന്ന പ്രസ്താവനകളിൽ ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ് 
  2. ആർട്ടിക് സമുദ്രത്തിനും വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ഡെൻമാർക്കിന്റെ അധികാരപരിധിയിലാണ് 
  3. ഗ്രീൻലാൻഡിന്റെ തലസ്ഥാനം - ബ്രിഡ്ജ്ടൗൺ
  4. ഇലുലിസാറ്റ് ഐസ്ഫ്ജോർഡ് , കുജാത ഗ്രീൻലാൻഡ് , ആസിവിസ്സ്യൂട്ട് - നിപിസാറ്റ് എന്നിവ ഗ്രീൻലാൻഡിലെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങളാണ്