App Logo

No.1 PSC Learning App

1M+ Downloads
സമൂഹത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നങ്ങളുടെ പരിഹാരം കാണുന്നതിനായി യോഗം വിളിച്ചു കൂട്ടുകയും പ്രശ്നത്തെ വിവിധ കോണുകളിൽ നിന്ന് വിശകലനം ചെയ്ത് ചർച്ചയിൽ പങ്കെടുക്കുന്നവരുടെ തലച്ചോറുകളെ ഉദ്ദീപിപ്പിച്ച് ആശയങ്ങളുടെ കൊടുങ്കാറ്റ് പോലുള്ള വിസ്ഫോടനം സൃഷ്ടിച്ച് പ്രശ്നത്തിന് ഉടനടി പരിഹാരം കാണുകയും ചെയ്യുന്ന രീതി ?

Aനിരീക്ഷണം

Bബ്രെയിൻസ്റ്റോമിംഗ്

Cസിംപോസിയം

Dബസ്സ് ഗ്രൂപ്പുകൾ

Answer:

B. ബ്രെയിൻസ്റ്റോമിംഗ്

Read Explanation:

  • സമൂഹത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നങ്ങളുടെ പരിഹാരം കാണുന്നതിനായി യോഗം വിളിച്ചു കൂട്ടുകയും പ്രശ്നത്തെ വിവിധ കോണുകളിൽ നിന്ന് വിശകലനം ചെയ്ത് ചർച്ചയിൽ പങ്കെടുക്കുന്നവരുടെ തലച്ചോറുകളെ ഉദ്ദീപിപ്പിച്ച് ആശയങ്ങളുടെ കൊടുങ്കാറ്റ് പോലുള്ള വിസ്ഫോടനം സൃഷ്ടിച്ച് പ്രശ്നത്തിന് ഉടനടി പരിഹാരം കാണുകയും ചെയ്യുന്ന രീതി - ബ്രെയിൻസ്റ്റോമിംഗ് 
  • വളരെ ചെറിയ ഗ്രൂപ്പുകളാണ് ബ്രെയിൻസ്റ്റോമിംഗ്ന് ഫലപ്രദമാകുന്നത്. 
  • "ബ്രെയിൻ സ്റ്റോമിംഗ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് - അലക്സ് ഫെയ്ക്ക്നി ഓസ്ബോൺ 

Related Questions:

ഒരു സമൂഹ ലേഖനത്തിൽ കൂടുതൽ അംഗങ്ങളാൽ തിരഞ്ഞെടുക്കുന്ന അംഗമാണ് ?
ഗുണനിലവാരം കണക്കാക്കുന്നതിനുള്ളതല്ലാത്ത ഉപകരണം താഴെപ്പറയുന്നവയിൽ ഏതാണ് ?
പരീക്ഷയിൽ തോറ്റ അനു തന്റെ കഠിനയത്നം, അധ്യാപകന്റെ പക്ഷപാതപരമായ പെരുമാറ്റം, സഹപാഠികളുടെ അനീതി എന്നിവ വിശദീകരിച്ച് അന്യരുടെ അനുകമ്പ നേടാൻ ശ്രമിക്കുന്നു. അനുവിൻറെ ഈ പ്രവൃത്തി ഏത് പ്രതിരോധ തന്ത്രത്തിന് ഉദാഹരണമാണ് ?
പഠിപ്പിക്കാനുള്ള ഒരു പാഠഭാഗം ഒരു കഥയുടെ രൂപത്തിൽ ആമുഖമായി വാച്യ രൂപത്തിൽ ആഖ്യാനം ചെയ്യുന്നതിനെ വിശദീകരിക്കാവുന്നത് :

താഴെ തന്നിരിക്കുന്ന സമായോജന തന്ത്രങ്ങളും ഉദാഹരണങ്ങളും ചേരുംപടി ചേർക്കുക. 

സമായോജന തന്ത്രം

                          ഉദാഹരണം 

1) യുക്തികരണം (Rationalisation) 

a) പഠനത്തിൽ വേണ്ടത്ര ശോഭിക്കാൻ കഴി യാത്ത വ്യക്തി താൻ പഠിച്ച സ്ഥാപനത്തിന്റെ പേരും പ്രശസ്തിയും പറഞ്ഞ് അതിൽ അഭി മാനം കൊള്ളുന്നു.

2) താദാത്മീകരണം (Identification)

b) സഹോദരനോ സഹോദരിയോ ജനിക്കുമ്പോൾ, മൂത്തകുട്ടി കൂടുതൽ ശ്രദ്ധ ലഭിക്കാൻ വേണ്ടി കൊച്ചു കുഞ്ഞിനെപ്പോലെ പെരുമാറുന്നു.

3) അനുപൂരണം (Compensation)

c) പരീക്ഷയിൽ പരാജയപ്പെട്ട കുട്ടി പരാജയ ത്തിന്റെ കാരണം പ്രയാസമേറിയ ചോദ്യ പേപ്പർ എന്ന് ആരോപിക്കുന്നു

4) പശ്ചാത്ഗമനം (Regression)

d) പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്ത കുട്ടി സ്പോർട്സിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ശ്രമിക്കുന്നു.