Challenger App

No.1 PSC Learning App

1M+ Downloads
സാക്ഷികളെ പോലീസ് വിസ്തരിക്കുന്നതുമായി ബന്ധപ്പെട്ട BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 180

Bസെക്ഷൻ 181

Cസെക്ഷൻ 182

Dസെക്ഷൻ 183

Answer:

A. സെക്ഷൻ 180

Read Explanation:

BNSS Section - 180 - examination of witnesses by police [സാക്ഷികളെ പോലീസ് വിസ്തരിക്കുന്നത് ]

  • 180(1) - ഒരു അന്വേഷണ ഉദ്യോഗസ്ഥന് കേസിന്റെ വസ്തുതകളും പരിതഃസ്ഥിതികളും നേരിട്ടറിയാവുന്നതായി സംശയിക്കുന്ന ഏതു വ്യക്തിയെയും വാക്കാൽ വിസ്തരിക്കാവുന്നതാണ്

  • 180(2) - അങ്ങനെയുള്ള ആൾ , തന്നെ ഒരു ക്രിമിനൽ ചാർജിനോ അല്ലെങ്കിൽ ഒരു പിഴയ്‌ക്കോ [penalty ] കണ്ടുകെട്ടലിനോ വിധേയനാക്കാൻ ഇടയുള്ള ചോദ്യങ്ങൾ ഒഴികെ കേസ് സംബന്ധിച്ച് തന്നോട് ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും സത്യസന്ധമായി ഉത്തരം നൽകേണ്ടതാണ്

  • 180(3) - പോലീസ് ഉദ്യോഗസ്ഥന് ഈ വകുപ്പിൻ കീഴിലുള്ള ഒരു വിസ്താരത്തിനിടയിൽ , തനിക്ക് നൽകുന്ന ഏതെങ്കിലും മൊഴി ലിഖിതത്തിലാക്കാവുന്നതും , അപ്രകാരം ചെയ്യുന്നുവെങ്കിൽ ആ ഓഫീസർ , ആരുടെയെല്ലാം മൊഴിയാണോ രേഖപ്പെടുത്തുന്നത് അവ വെവ്വേറെയായും സത്യസന്ധമായും രേഖപ്പെടുത്തേണ്ടതാണ് . ഈ ഉപവകുപ്പിൻ കീഴിൽ നടത്തിയ സ്റ്റേറ്റ്മെന്റ് ദൃശ്യ-ശ്രവ്യ ഇലക്ട്രോണിക് മാർഗങ്ങൾ വഴിയും രേഖപ്പെടുത്താവുന്നതാണ്

  • എന്നുമാത്രമല്ല 2023-ലെ ഭാരതീയ ന്യായ സൻഹിത പ്രകാരം 64, 65, 66, 67, 68, 69, 70, 71, 74, 75, 76, 77, 78, 79, 124 എന്നി വകുപ്പിന് കീഴിലുള്ള ഒരു കുറ്റം ആർക്കെതിരെയാണോ നടന്നിട്ടുള്ളത് , ആ സ്ത്രീയുടെ മൊഴി ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയോ അല്ലെങ്കിൽ മറ്റേതെങ്കിലും വനിതാ ഉദ്യോഗസ്ഥയോ രേഖപ്പെടുത്തേണ്ടതാണ്


Related Questions:

BNSS Section 35 (4) പ്രകാരം, പോലീസിൽ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ച വ്യക്തി എന്ത് ചെയ്യേണ്ടതുണ്ട്?
1973 - ലെ ക്രിമിനൽ നടപടി ചട്ടത്തിന് ( Code of Criminal Procedure (CrPC) ) പകരം നിലവിൽ വന്ന നിയമം ഏത് ?
അറസ്‌റ്റ് ചെയ്യപ്പെട്ടയാളുടെ - ആരോഗ്യവും സുരക്ഷയും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

സെക്ഷൻ 47 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വാറന്റ് കൂടാതെ ഏതെങ്കിലും വ്യക്തിയെ അറസ്റ്റ് ചെയ്യുന്ന ഓരോ പോലീസ് ഉദ്യോഗസ്ഥനും അയാൾ അറസ്റ്റ് ചെയ്യപ്പെട്ട കുറ്റത്തിൻ്റെ പൂർണ്ണവിവരങ്ങളും, അറസ്റ്റിനുള്ള മറ്റു കാരണങ്ങളും ഉടനടി അയാളെ അറിയിക്കേണ്ടതാണ്.
  2. ഒരു പോലീസ് ഉദ്യോഗസ്ഥൻ ജാമ്യമില്ലാ കുറ്റം ആരോപിക്കപ്പെട്ട ഒരു വ്യക്തിയല്ലാതെ മറ്റാരെയെങ്കിലും വാറൻറില്ലാതെ അറസ്റ്റ് ചെയ്യുമ്പോൾ, അയാൾക്ക് ജാമ്യം ലഭിക്കാൻ അവകാശമുണ്ടെന്നും ജാമ്യക്കാരെ ക്രമീകരിക്കാമെന്നും അറിയിക്കണം.
    പേരും താമസസ്ഥലവും നൽകാൻ വിസമ്മതിച്ചാലുള്ള അറസ്റ്റുമായി ബന്ധപ്പെട്ട BNSS-ലെ വകുപ് ഏതാണ്?