App Logo

No.1 PSC Learning App

1M+ Downloads
സാക്ഷികൾ ഹാജരാകണം എന്ന് ആവശ്യപ്പെടാൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 179

Bസെക്ഷൻ 180

Cസെക്ഷൻ 181

Dസെക്ഷൻ 182

Answer:

A. സെക്ഷൻ 179

Read Explanation:

BNSS Section - 179 - Police officer's power to require attendance of witnesses [സാക്ഷികൾ ഹാജരാകണം എന്ന് ആവശ്യപ്പെടാൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം ]

  • 179(1) - ഒരു കേസിൽ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥന് , പ്രസ്തുത കേസിലെ വസ്തുതകൾ നേരിട്ടറിവുള്ളയാളും തന്റെ സ്വന്തം സ്റ്റേഷന്റെയോ അതിർത്തിക്കുള്ളിൽ താമസം ഉള്ളതുമായ ഒരു വ്യക്തിയെ തന്റെ മുമ്പാകെ ഹാജരാക്കണമെന്ന് നിഖിതമായ ഉത്തരവ് വഴി ആവശ്യപ്പെടാം.

അങ്ങനെയുള്ള ആൾ അപ്രകാരം ആവശ്യപ്പെടുന്നത് പോലെ ഹാജരാകേണ്ടതാണ്

  • എന്നാൽ ഒരു സ്ത്രീയോ 15 വയസ്സിനു താഴെയുള്ളത്, 60 വയസ്സിനു മുകളിലുള്ളതോ ആയ ഒരു പുരുഷനോ

    മാനസികമായോ, ശാരീരികമായോ ദൗർബല്യമുള്ള ആളോ , അല്ലെങ്കിൽ ഗുരുതരമായ അസുഖമുള്ള ആളോ അങ്ങനെയുള്ള വ്യക്തി താമസിക്കുന്ന സ്ഥലത്തല്ലാതെ മറ്റേതെങ്കിലും സ്ഥലത്ത് ഹാജരാകണമെന്ന് ആവശ്യപ്പെടാൻ പാടുള്ളതല്ല

  • എന്നാൽ അത്തരം ഒരു വ്യക്തി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ തയ്യാറാണെങ്കിൽ, അത്തരം വ്യക്തിക്ക് അതിന് അനുമതി നൽകാവുന്നതാണ്.

  • 179(2) - സ്റ്റേറ്റ് ഗവൺമെന്റിന്, ഇതിനു വേണ്ടി ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾ വഴി, 1-ാം ഉപവകുപ്പിന് കീഴിൽ

    തന്റെ വസതിയല്ലാത്ത മറ്റേതെങ്കിലും സ്ഥലത്ത് ഹാജരാകുന്ന ഏതൊരാളുടെയും ന്യായമായ ചെലവുകൾ പോലീസ് ഉദ്യോഗസ്ഥൻ കൊടുക്കുന്നതിനുള്ള വ്യവസ്ഥ ചെയ്യുന്നു


Related Questions:

ഒരു അറസ്‌റ്റ് വാറന്റ് ഇന്ത്യയിൽ ഏതു സ്ഥലത്തു വെച്ചും നടപ്പാക്കാവുന്നതാണ് എന്ന് പറയുന്ന സെക്ഷൻ ഏത് ?

BNSS Section 35 (7) പ്രകാരം, ഏതൊരാളെ DySP മുൻകൂർ അനുമതിയില്ലാതെ അറസ്റ്റു ചെയ്യാൻ പാടില്ലാത്തത്?

  1. 55 വയസിന് മുകളിലുള്ളവരെ
  2. സർക്കാർ ഉദ്യോഗസ്ഥരെ.
  3. 60 വയസിന് മുകളിലുള്ളവരെ
  4. രോഗബാധിതരെ
    പോലീസ് മേലുദ്യോഗസ്ഥന്മാരുടെ അധികാരങ്ങൾ വിവരിക്കുന്ന BNSS 2023ലെ വകുപ്പ്.
    ബലാൽസംഗത്തിനിരയായ ആളുടെ വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട BNSS സെക്ഷൻ ഏത് ?
    തെളിവ് മതിയായിരിക്കുമ്പോൾ കേസുകൾ മജിസ്ട്രേറ്റിന് അയക്കണമെന്ന് പറയുന്ന BNSS സെക്ഷൻ ഏത് ?