Aസെക്ഷൻ 149
Bസെക്ഷൻ 148
Cസെക്ഷൻ 150
Dസെക്ഷൻ 151
Answer:
B. സെക്ഷൻ 148
Read Explanation:
CHAPTER-XI - MAINTENANCE OF PUBLIC ORDER AND TRANQUILLITY [പൊതു ക്രമത്തിന്റെയും ശാന്തതയുടെയും പരിപാലനം ]
A. unlawful assemblies [ നിയമ വിരുദ്ധ സംഘങ്ങൾ ]
BNSS Section-148 - Dispersal of assembly by use of civil force [സിവിൽ ബലം ഉപയോഗിച്ച് സംഘത്തെ പിരിച്ചുവിടുന്നത് ]
148 (1) - ഏതെങ്കിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനോ, ഒരു പോലീസ് സ്റ്റേഷൻ്റെ ചാർജുള്ള ഉദ്യോഗസ്ഥനോ അല്ലെങ്കിൽ ചാർജുള്ള ഉദ്യോഗസ്ഥൻ്റെ അഭാവത്തിൽ സബ് ഇൻസ്പെക്‌ടർ റാങ്കിൽ കുറയാത്ത ഏന്തെങ്കിൽ പോലീസ് ഉദ്യോഗസ്ഥനോ,നിയമ വിരുദ്ധമായ സംഘത്തോടോ, പൊതുസമാധാനത്തിന് ഭംഗം വരുത്താൻ സാധ്യതയുള്ള അഞ്ചോ അതിൽ അധികമോ ആളുകൾ ഉള്ള ഏതെങ്കിലും സംഘത്തോടെ പിരിഞ്ഞു പോകാൻ ഉത്തരവിടാവുന്നതും, അതിനനുസരിച്ച് പിരിഞ്ഞു പോകേണ്ടത് അത്തരം സംഘത്തിലെ അംഗങ്ങളുടെ ചുമതലയായിരിക്കുന്നതുമാണ്
148 (2) - അപ്രകാരം കൽപിക്കുമ്പോൾ അങ്ങനെയുള്ള ഏതെങ്കിലും സംഘം പിരിഞ്ഞുപോകുന്നില്ലെങ്കിലും , ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനോ അല്ലെങ്കിൽ (1)-ാം ഉപവകുപ്പിൽ പരാമർശിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനോ അങ്ങനെയുള്ള സംഘത്തെ ബലം പ്രയോഗിച്ച് പിരിച്ചു വിടാവുന്നതാണ്
അങ്ങനെയുള്ള സംഘത്തെ പിരിച്ചുവിടുന്നതിനു വേണ്ടിയോ അതിന്റെ ഭാഗമായ ആളുകളെ നിയമാനുസരണം ശിക്ഷിക്കുന്നതിനു വേണ്ടിയോ അറസ്റ്റ് ചെയ്യുന്നതിനും തടഞ്ഞുവയ്ക്കുന്നതിനും വേണ്ടി സായുധ സേനയിലെ അംഗമോ , ഓഫീസറോ അല്ലാത്ത പുരുഷന്റെ സഹായം ആവശ്യപ്പെടാവുന്നതുമാണ്