സുവർണ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ?
Aഗുവാഹട്ടി
Bഅമൃത് സർ
Cശ്രീനഗർ
Dവാരണാസി
Answer:
B. അമൃത് സർ
Read Explanation:
"ഹർമന്ദർ സാഹിബ്" അഥവാ ദർബാർ സാഹിബ് അനൗപചാരികമായി "സുവർണക്ഷേത്രം" എന്നും അറിയപ്പെടുന്നു. സിഖ് ഗുരുദ്വാരകളിൽ പ്രഥമവും അതിവിശുദ്ധവും ആണ് ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിൽ അമൃതസർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സുവർണക്ഷേത്രം.അമൃതസർ നഗരം 1574-ൽ നാലാം സിഖ് ഗുരു ആയിരുന്ന ഗുരു രാംദാസ് ആണ് സ്ഥാപിച്ചത്. സുവർണ ക്ഷേത്രം നിർമിച്ചത് അഞ്ചാമത്തെ ഗുരു ആയിരുന്ന ഗുരു അർജൻ ദേവ് ആയിരുന്നു. മുസ്ലിം, സൂഫി വര്യൻ സായി ഹസ്രത് മിയാൻ മിർ ആണ് 28 ഡിസംബർ 1588 ന് ഹർമന്ദർ സാഹിബ് ശില സ്ഥാപനം നടത്തിയത്. 1604 വിശുദ്ധ ഗ്രന്ഥം ആയ ആദി ഗ്രന്ഥത്തിന്റെ തിരുവെഴുത്ത് പൂർത്തിയാക്കി ഗുരുദ്വാരയിൽ സ്ഥാപിക്കുകയും ചെയ്തു.