വ്യക്തിത്വ ഘടകമായ സൂപ്പർ ഈഗോ ആദർശ സിദ്ധാന്തത്തിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു.
മനസ്സാക്ഷിയുടെ ശബ്ദമായി പ്രവർത്തിക്കുന്നു.
സാമൂഹിക വക്താക്കൾ അംഗീകരിച്ചിട്ടുള്ള സാന്മാർഗിക മാനദണ്ഡങ്ങൾക്കൊത്ത് പ്രവർത്തിക്കാൻ പറ്റുന്ന രീതിയിൽ ശരിയും തെറ്റും നിർണയിക്കുന്നതിനാണ് സൂപ്പർ ഈഗോ ശ്രമിക്കുന്നത്.
അഭിമാനബോധം മൂലം വികസിക്കുന്ന ഈഗോ ആദർശം (Ego ideal), കുറ്റബോധം മൂലം വികസിക്കുന്ന മനസ്സാക്ഷി (Conscience) എന്നിവയാണ് സൂപ്പർ ഈഗോയുടെ ഉപവ്യവസ്ഥകൾ.