App Logo

No.1 PSC Learning App

1M+ Downloads
സൂററ്റ് ഏത് നദിക്കരയിൽ സ്ഥിതി ചെയ്യുന്നു ?

Aനർമ്മദ

Bകൃഷ്ണ

Cകാവേരി

Dതാപ്തി

Answer:

D. താപ്തി

Read Explanation:

താപ്തി

  • നർമ്മദയുടെ ഇരട്ട എന്നും, നർമ്മദയുടെ തോഴി എന്നും അറിയപ്പെടുന്ന നദി.
  • 'താപി' എന്നും അറിയപ്പെടുന്നു.
  • പുരാണങ്ങളിലെ സൂര്യദേവൻറെ മകളായ തപതി ദേവിയുടെ പേരിലാണ് ഈ നദി അറിയപ്പെടുന്നത്.
  • ഉപദ്വീപിയ നദികളിൽ നർമ്മദ കഴിഞ്ഞാൽ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി.
  • മധ്യപ്രദേശിലെ മുൾതായ് എന്ന പ്രദേശത്തു നിന്നും ഉത്ഭവിച്ച് അറബി കടലിൽ പതിക്കുന്നു.
  • 724 കിലോമീറ്റർ ആണ് താപ്തി നദിയുടെ ഏകദേശം നീളം.
  • ആനർ, ഗിർന മുതലായവ ഉൾപ്പടെ  തപ്തി നദിക്ക് 14 പ്രധാന പോഷകനദികളുണ്ട്
  • കാക്രപ്പാറ, ഉകായ്‌ എന്നിങ്ങനെ രണ്ട് ജല വൈദ്യുത പദ്ധതികൾ ഈ നദിയിൽ സ്ഥിതി ചെയ്യുന്നു

Related Questions:

യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ വെച്ചാണ് ?

താഴെപ്പറയുന്ന സ്റ്റേറ്റ്മെന്റ് വിശകലനം ചെയ്ത് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക .

  1. അളകനന്ദയും ഭാഗീരഥിയും ദേവപ്രയാഗിൽ കൂടിച്ചേരുന്ന പോഷകനദികൾ.
  2. ഘഘര നദി ഉത്ഭവിക്കുന്നത് മാപ്ച്ചുങ്കോയിലെ ഹിമാനികളിൽ നിന്നാണ്.
    മണിപ്പൂരിന്റെ കിഴക്കൻ ഭാഗങ്ങളിലുള്ള നദികൾ മ്യാൻമറിലെ ഐരാവതി നദിയുടെ പോഷകനദിയായ ................ നദിയുടെ പോഷകനദികളാണ്.

    Choose the correct statements regarding the Ganga River's deltaic system:

    1. Bhagirathi-Hooghly flows through the deltaic plains in India.

    2. Meghna flows through the deltaic plains in Bangladesh.

    Which of the following rivers flows through the rift valley in India?