സേവന മേഖല എന്നറിയപ്പെടുന്നത് :
Aപ്രാഥമിക മേഖല
Bദ്വിതീയ മേഖല
Cത്രിതീയ മേഖല
Dഇതൊന്നുമല്ല
Answer:
C. ത്രിതീയ മേഖല
Read Explanation:
പ്രാഥമിക മേഖല
പ്രകൃതി വിഭവങ്ങൾ നേരിട്ടു ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന മേഖല അറിയപ്പെടുന്നത് - പ്രാഥമിക മേഖല
ഉദാ ;- കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും , വനപരിപാലനം , മത്സ്യബന്ധനം , ഖനനം
ദ്വിതീയ മേഖല
പ്രാഥമിക മേഖലയിലെ ഉൽപ്പന്നങ്ങൾ അസംസ്കൃത വസ്തുവായി ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്ന മേഖല
ഉദാ ;- വ്യവസായം , വൈദ്യുത ഉൽപാദനം , കെട്ടിട നിർമ്മാണം
തൃതീയ മേഖല
പ്രാഥമിക , ദ്വിതീയ മേഖലകളിലെ ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും ആയ മേഖല . ഇത് സേവന മേഖല എന്നും അറിയപ്പെടുന്നു.
ഉദാ ;- വ്യാപാരം, ഗതാഗതം, ഹോട്ടൽ , വാർത്താവിനിമയം , ബാങ്കിംഗ്