App Logo

No.1 PSC Learning App

1M+ Downloads
'സ്പാർട്ട്സിസ്റ്റുകളുടെ കലാപം' (Revolt of the Spartacists) നടന്ന രാജ്യമേത് ?

Aറഷ്യ

Bജർമ്മനി

Cഇറ്റലി

Dഫ്രാൻസ്

Answer:

B. ജർമ്മനി

Read Explanation:

സ്പാർട്ട്സിസ്റ്റുകളുടെ കലാപം 

  • ഒന്നാം ലോക യുദ്ധാനന്തരം ജർമ്മനിയിൽ ഒരു  റിപ്പബ്ലിക്കൻ ഭരണകൂടം അധികാരത്തിൽ വന്നു
  • എന്നാൽ ഈ ഭരണകൂടം മികവുറ്റ ഒരു വ്യവസായിക സാമ്പത്തിക നയം രൂപീകരിക്കുന്നതിൽ പരാജയപ്പെട്ടു,
  • ,ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും അതിന് കഴിഞ്ഞില്ല.
  • റിപ്പബ്ലിക്കിന്റെ പരാജയം 1919 ൽ ഒരു കലാപത്തിന് വഴിയൊരുക്കി.
  • ഭൂരിപക്ഷ സോഷ്യലിസ്റ്റുകൾ ജർമ്മനിയിൽ പാർലമെന്ററി ജനാധിപത്യവ്യവസ്ഥ സ്ഥാപിക്കാൻ ശ്രമിച്ചു
  • എന്നാൽ 'സ്പാർട്ടിസ്റ്റുകൾ' എന്നറിയപ്പെടുന്ന  തീവ്രവാദ സോഷ്യലിസ്റ്റുകൾ റഷ്യയിലെ പോലെ ഒരു സോവിയറ്റ് റിപ്പബ്ലിക് സ്ഥാപിക്കുവാനാണ് ശ്രമിച്ചത്.
  • ഇവർ ഗവൺമെന്റിന് എതിരായി നടത്തിയ കലാപത്തെ സ്പാർട്ട്സിസ്റ്റുകളുടെ കലാപം എന്നറിയപ്പെട്ടു 
  • ഈ  കലാപത്തെ ഗവൺമെന്റ് അടിച്ചമർത്തി.
  • കലാപം നയിച്ച റോസ്  ലക്‌സോംബർഗ ഉൾപ്പെടെയുള്ള നേതാക്കന്മാർ എല്ലാം തന്നെ വധിക്കപ്പെട്ടു.

Related Questions:

1923-ൽ ഫ്രഞ്ച്, ബെൽജിയൻ സൈനികർ ജർമ്മനിയിലെ റൂർ താഴ്വര പിടിച്ചടക്കുന്നതിലേക്ക് നയിച്ച സംഭവമേത്?
Who were the architects of the Treaty of Versailles after World War I?
A secret police troop .............. were in charge of assaulting and massacring the Jews.
A secret treaty was signed between Britain and France in :

വേഴ്സായി ഉടമ്പടിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക:

  1. ഒന്നാം ലോകമഹായുദ്ധത്തിൻ്റെ അവസാനം അടയാളപ്പെടുത്തിക്കൊണ്ടുള്ള ഉടമ്പടി
  2. 1919 ജൂൺ 28 ന് ഒപ്പുവച്ചു.
  3. ലീഗ് ഓഫ് നേഷൻസ് ഈ ഉടമ്പടി പ്രകാരമാണ് സ്ഥാപിക്കപ്പെട്ടത് .