സ്പിയർമാന്റെ അഭിപ്രായത്തിൽ ബുദ്ധിശക്തിയിൽ രണ്ടു ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു. അവ ഏവ ?
Ag, k ഘടകം
Bk, s ഘടകം
Cg, s ഘടകം
Ds, f ഘടകം
Answer:
C. g, s ഘടകം
Read Explanation:
ദ്വിഘടക സിദ്ധാന്തം (Two Factor Theory)
- സ്പിയർമാൻ (Spearman) ആണ് ദ്വിഘടക സിദ്ധാന്തം ആവിഷ്കരിച്ചത്.
- ബുദ്ധിശക്തിയിൽ രണ്ടു ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു :-
(i) സാമാന്യ ഘടകം (g factor = general factor)
(ii) വിശിഷ്ട ഘടകം (s factor = specific factor)
- ഏതൊരു മനസികപ്രവർത്തനത്തിലും g ഏറിയോ കുറഞ്ഞോ കാണപ്പെടും.
- g ഓരോ കാര്യങ്ങൾക്കും പ്രത്യേകം വേണ്ടതായ s ഘടകവുമായി ചേർന്ന് പ്രവർത്തിക്കുന്നു.
- എല്ലാ വ്യക്തികളിലും ഈ രണ്ടു ഘടകങ്ങളും ഉണ്ട് (പക്ഷെ വിഭിന്നമായിരിക്കും).
- ഒരു പ്രവർത്തിചെയ്യാൻ എല്ലാവരിലും കാണപ്പെടുന്ന പൊതുഘടകമാണ് g.
- ആ പ്രവർത്തിക്കു മാത്രം ആവശ്യമായ s വിവിധ നിലവാരത്തിൽ കാണപ്പെടും.
- g ഘടകം ഉയർന്ന തോതിൽ ഉള്ള വ്യക്തിക്ക് ഏറ്റെടുക്കുന്ന ഏതൊരു പ്രവർത്തനത്തിലും സാമാന്യമായ കഴിവെങ്കിലും പ്രദർശിപ്പിക്കാനാവും.