App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഏത് ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ടതാണെന്ന് തിരിച്ചറിയുക ?

  • ഒരു പ്രവർത്തിചെയ്യാൻ എല്ലാവരിലും കാണപ്പെടുന്ന പൊതുഘടകമാണ് g.
  • ആ പ്രവർത്തിക്കു മാത്രം ആവശ്യമായ s വിവിധ നിലവാരത്തിൽ കാണപ്പെടും. 
  • g ഘടകം ഉയർന്ന തോതിൽ ഉള്ള വ്യക്തിക്ക് ഏറ്റെടുക്കുന്ന ഏതൊരു പ്രവർത്തനത്തിലും സാമാന്യമായ കഴിവെങ്കിലും പ്രദർശിപ്പിക്കാനാവും. 

Aഘടകസംഘ സിദ്ധാന്തം

Bദ്വിഘടക സിദ്ധാന്തം

Cബഹുഘടക സിദ്ധാന്തം

Dഏകഘടക സിദ്ധാന്തം

Answer:

B. ദ്വിഘടക സിദ്ധാന്തം

Read Explanation:

ദ്വിഘടക സിദ്ധാന്തം (Two Factor Theory)

  • സ്പിയർമാൻ (Spearman) ആണ് ദ്വിഘടക സിദ്ധാന്തം ആവിഷ്കരിച്ചത്.
  • ബുദ്ധിശക്തിയിൽ രണ്ടു ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു :-

(i) സാമാന്യ ഘടകം (g factor = general factor)

(ii) വിശിഷ്ട ഘടകം (s factor = specific factor)

  • ഏതൊരു മനസികപ്രവർത്തനത്തിലും g ഏറിയോ കുറഞ്ഞോ കാണപ്പെടും.
  • g ഓരോ കാര്യങ്ങൾക്കും പ്രത്യേകം വേണ്ടതായ s ഘടകവുമായി ചേർന്ന് പ്രവർത്തിക്കുന്നു. 
  • എല്ലാ വ്യക്തികളിലും ഈ രണ്ടു ഘടകങ്ങളും ഉണ്ട് (പക്ഷെ വിഭിന്നമായിരിക്കും).
  • ഒരു പ്രവർത്തിചെയ്യാൻ എല്ലാവരിലും കാണപ്പെടുന്ന പൊതുഘടകമാണ് g.
  • ആ പ്രവർത്തിക്കു മാത്രം ആവശ്യമായ s വിവിധ നിലവാരത്തിൽ കാണപ്പെടും. 
  • g ഘടകം ഉയർന്ന തോതിൽ ഉള്ള വ്യക്തിക്ക് ഏറ്റെടുക്കുന്ന ഏതൊരു പ്രവർത്തനത്തിലും സാമാന്യമായ കഴിവെങ്കിലും പ്രദർശിപ്പിക്കാനാവും. 

Related Questions:

Stanford Binet scale measures which of the following attributes of an individual
ഡാനിയൽ ഗോൾമാൻ സിദ്ധാന്തം അടിസ്ഥാനപരമായി ബന്ധപ്പെട്ടിരിക്കുന്നത് :
ബുദ്ധിനിലവാരത്തിൻ്റെ വർഗ്ഗീകരണം നടത്തിയത് ?
മുതിർന്നവർക്കുള്ള വൃഷ്ടിപരീക്ഷ ഏത് ?

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. വൈകാരിക ബുദ്ധി ആവിഷ്കരിച്ചത് ഡാനിയൽ ഗോൾമാൻ. 
  2. വൈകാരിക ബുദ്ധി കണ്ടുപിടിക്കാനുള്ള രീതികൾ - പെരുമാറ്റം, അറിവ്, പ്രചോദനം