App Logo

No.1 PSC Learning App

1M+ Downloads
സ്വത്ത് തട്ടിയെടുക്കുന്നതിനോ നിയമവിരുദ്ധമായ ഒരു പ്രവൃത്തിയിൽ ഏർപ്പെടുന്നതിനോ വേണ്ടി ഉപദ്രവിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 119

Bസെക്ഷൻ 121

Cസെക്ഷൻ 120

Dസെക്ഷൻ 122

Answer:

A. സെക്ഷൻ 119

Read Explanation:

സെക്ഷൻ 119 - സ്വത്ത് തട്ടിയെടുക്കുന്നതിനോ നിയമവിരുദ്ധമായ ഒരു പ്രവൃത്തിയിൽ ഏർപ്പെടുന്നതിനോ വേണ്ടി ഉപദ്രവിക്കുക

  • ഇരയിൽ നിന്നോ അല്ലെങ്കിൽ ഇരയിൽ താല്പര്യമുള്ള മറ്റൊരാളിൽ നിന്നോ സ്വത്തോ വിലപ്പെട്ട മറ്റെന്തെങ്കിലുമോ തട്ടിയെടുക്കുന്നതിനോ നിയമവിരുദ്ധമായ കുറ്റകൃത്യം ചെയ്യുന്നതിന് സഹായിക്കുന്നതിനു നിർബന്ധിക്കുന്നതിനോ വേണ്ടി സ്വമേധയാ ദേഹോപദ്രവം ഏൽപ്പിക്കുന്നത്

  • ശിക്ഷ - 10 വർഷം വരെ തടവും പിഴയും

  • ഒന്നാം ഉപവകുപ്പിൽ പരാമർശിക്കുന്ന ഏതെങ്കിലും ഉദ്ദേശത്തിനായി സ്വമേധയാൽ കഠിനമായി ദേഹോപദ്രവം ചെയ്യുന്ന ഏതൊരാളിനും - ജീവപര്യന്തം തടവോ ,10 വർഷം വരെ തടവോ , കൂടാതെ പിഴയും ലഭിക്കും


Related Questions:

കുറ്റകൃത്യം ചെയ്യാൻ ഒരു കുട്ടിയെ നിയമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിത 2023 നിയമ പ്രകാരം കേരളത്തിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷൻ ഏത് ?

താഴെ പറയുന്നവയിൽ BNS സെക്ഷൻ 308(4) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. അപഹരണം നടത്തുന്നതിനു വേണ്ടി ഏതെങ്കിലും വ്യക്തിക്ക് മരണം സംഭവിപ്പിക്കുകയോ, ദേഹോപദ്രവം ഏൽപ്പിക്കുകയോ, ചെയ്യുമെന്ന ഭയം ഉണ്ടാക്കുകയോ, ഉണ്ടാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത്.
  2. ശിക്ഷ : ഏഴു വർഷം വരെ ആകാവുന്ന തടവും, പിഴയും, രണ്ടും കൂടിയോ.
    12 വയസ്സിൽ താഴെയുള്ള കുട്ടിയുടെയോ ചിത്തഭ്രമമുള്ള വ്യക്തിയുടെയോ, ഗുണത്തിനു വേണ്ടി രക്ഷകർത്താവിന്റെ സമ്മതത്തോടുകൂടി ഉത്തമവിശ്വാസപൂർവ്വം ചെയ്യുന്ന കൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

    താഴെപറയുന്നവയിൽ BNS സെക്ഷൻ 75 പ്രകാരം ലൈംഗിക പീഡനത്തിന് കുറ്റക്കാരൻ ആകുന്ന സാഹചര്യങ്ങൾ ഏതെല്ലാം ?

    1. ഇഷ്ടപ്പെടാത്തതും സ്പഷ്ടവുമായ ശാരീരിക സമ്പർക്കം
    2. ലൈംഗിക സംതൃപ്തിക്കായി ആവശ്യപ്പെടുകയോ അപേക്ഷിക്കുകയോ ചെയ്യുക
    3. ഒരു സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായി അശ്ലീലം കാണിക്കൽ
    4. ലൈംഗിക ചുവയോടു കൂടിയ പരാമർശങ്ങൾ