App Logo

No.1 PSC Learning App

1M+ Downloads
സ്വന്തവും മറ്റുള്ളവരുടെയും വികാരങ്ങൾ ശ്രദ്ധിക്കാനും അവ തമ്മിൽ വേർതിരിക്കാനും വിവരങ്ങൾ ഉപയോഗിച്ച് സ്വന്തം ചിന്തയും പ്രവർത്തിയും ന്യായീകരിക്കാനുള്ള കഴിവാണ് :

Aസാമൂഹിക ബുദ്ധി

Bവൈകാരിക ബുദ്ധി

Cആത്മീയ ബുദ്ധി

Dഅഭിപ്രേരണ

Answer:

B. വൈകാരിക ബുദ്ധി

Read Explanation:

വൈകാരിക ബുദ്ധി / ഇമോഷണൽ ഇൻറലിജൻസ് (EI)  - മറ്റുള്ളവരുമായി ഫലപ്രദമായും ക്രിയാത്മകമായും ആശയവിനിമയം നടത്താനും വികാരങ്ങളെ ഗ്രഹിക്കാനും, വ്യാഖ്യാനിക്കാനും, പ്രകടിപ്പിക്കാനും, നിയന്ത്രിക്കാനും, വിലയിരുത്താനും, ഉപയോഗിക്കാനുമുള്ള കഴിവാണ്. 

സാമൂഹിക ബുദ്ധി / സോഷ്യൽ ഇൻറലിജൻസ് - വ്യക്തിബന്ധങ്ങൾ മനസ്സിലാക്കാനും കൈകാര്യം ചെയ്യാനുമുള്ള ഒരു വ്യക്തിയുടെ കഴിവിനെ സൂചിപ്പിക്കുന്നു. 

ആത്മീയ ബുദ്ധി - 'സ്വയം' മനസ്സിലാക്കുന്നതിലൂടെയും  ഉയർന്ന അളവിലുള്ള മനസ്സാക്ഷി, അനുകമ്പ, മാനുഷിക മൂല്യങ്ങളോടുള്ള പ്രതിബന്ധത എന്നിവയിലൂടെയും ജീവിതത്തിൽ സാമൂഹികമായി പ്രസക്തമായ ഒരു ലക്ഷ്യം സ്വന്തമാക്കാനുള്ള ഒരു വ്യക്തിയുടെ കഴിവ്. 

അഭിപ്രേരണ - പെരുമാറ്റത്തിന് ഉദ്ദേശ്യമോ ദിശാബോധമോ നൽകുന്ന പ്രേരണ.  മനുഷ്യരിൽ ബോധപൂർവമോ അബോധാവസ്ഥയിലോ പ്രവർത്തിക്കുന്നു.  


Related Questions:

ടെർമാന്റെ ബുദ്ധിമാപന നിലവാരമനുസരിച്ച് ഐക്യു 90 മുതൽ 109 വരെയുള്ളവർ ഉൾപ്പെടുന്ന വിഭാഗം ?
Select a performance test of intelligence grom the given below:

താഴെനൽകിയിരിക്കുന്നവയിൽ ടെർമാന്റെ ബുദ്ധിനിലവാരത്തിൻ്റെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട് ശരിയായവ തെരഞ്ഞെടുക്കുക ?

  1. മൂഢബുദ്ധി - 25-49
  2. 140 മുതൽ ധിഷണാശാലി
  3. 90-109 ശരാശരിക്കാർ
  4. 70-79 ക്ഷീണബുദ്ധി
  5. 25 നു താഴെ  ജഡബുദ്ധി
    ദ്വിഘടക സിദ്ധാന്തത്തിന്റെ വക്താവ്
    Who proposed Triarchic Theory of Intelligence?