App Logo

No.1 PSC Learning App

1M+ Downloads
ഹിഗ്‌സ് ബോസോൺ എന്ന ദൈവകണം കണ്ടെത്തിയതായി ജനീവയിലെ CERN ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചത് ?

A2012 ജൂലൈ 1

B2012 ജൂലൈ 2

C2012 ജൂലൈ 3

D2012 ജൂലൈ 4

Answer:

D. 2012 ജൂലൈ 4

Read Explanation:

ഹിഗ്‌സ് ബോസോൺ എന്ന ദൈവകണം:

  • ജീവശാസ്ത്രത്തിലെ പരിണാമ സിദ്ധാന്തം പോലെ പ്രപഞ്ചോൽപ്പത്തിയെക്കുറിച്ച് വളരെയധികം പ്രാധാന്യം നൽകപ്പെട്ട ഒരു സിദ്ധാന്തമാണ് സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തം.
  • ഇതനുസരിച്ച് ഫെർമിയോണുകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന പദാർഥഘടകങ്ങളും 'ബോസോണുകൾ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഊർജവാഹിനികളും ഉൾപ്പെടുന്ന 17 മൗലികകണങ്ങൾ ചേർന്നാണ് പ്രപഞ്ചം രൂപപ്പെട്ടിട്ടുള്ളത്.
  • കണികകൾക്ക് മാസ് ലഭിക്കുന്നത് എപ്രകാരമെന്ന് സമീപകാലം വരെ വിശദീകരിക്കാൻ കഴിഞ്ഞിരുന്നില്ല.
  • അതിനായി മുന്നോട്ടുവയ്ക്കപ്പെട്ട അടിസ്ഥാന കണമാണ് ഹിഗ്‌സ് കണം.
  • 2012 ജൂലൈ 4ന് സ്റ്റാൻഡേർഡ് മോഡൽ പ്രവചിച്ചതിന് സമാനമായ ഹിഗ്‌സ് ബോസോൺ കണ്ടെത്തിയതായി ജനീവയിലെ CERN ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചു

Related Questions:

പ്രോട്ടോൺ എന്ന പേര് നൽകിയത്, --- ആണ്.
ആറ്റത്തിന്റെ സൗരയൂഥമാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് ----.
സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തം അനുസരിച്ചു ഈ പ്രപഞ്ചം എത്ര തരം മൗലിക കണങ്ങളാൽ നിർമിച്ചിരിക്കുന്നു ?
ഒരേ അറ്റോമിക നമ്പറും, വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മുലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ എന്തു പറയുന്നു ?