Challenger App

No.1 PSC Learning App

1M+ Downloads
ഒരേ മാസ് നമ്പറും, വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളാണ് -----.

Aഐസോട്ടോപ്പുകൾ

Bഐസോട്ടോണുകൾ

Cന്യൂട്രിനോസുകൾ

Dഐസോബാറുകൾ

Answer:

D. ഐസോബാറുകൾ

Read Explanation:

ഐസോടോപ്പുകൾ

  • ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള, ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോടോപ്പുകൾ.

  • ഐസോടോപ്പുകൾ ഒരേ രാസസ്വഭാവം കാണിക്കുന്നു.

  • എന്നാൽ ഭൗതിക സ്വഭാവങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ കാണിക്കുന്നു.

ഐസോബാറുകൾ

  • ഒരേ മാസ് നമ്പറും, വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളാണ് ഐസോബാറുകൾ.

  • ഇവ ന്യൂക്ലിയസിലെ ആകെ കണങ്ങളുടെ എണ്ണം (പ്രോട്ടോൺ + ന്യൂട്രോൺ) തുല്യമായ വ്യത്യസ്ത മൂലക ആറ്റങ്ങളായിരിക്കും.

  • ഉദാ : ആർഗൺ (Ar), പൊട്ടാസ്യം (K), കാൽസ്യം (Ca)

ഐസോടോണുകൾ

  • ന്യൂട്രോണുകളുടെ എണ്ണം തുല്യമായ ആറ്റങ്ങൾ ഐസോടോണുകൾ എന്നറിയപ്പെടുന്നു.

  • ഉദാ : 157N, 146C


Related Questions:

മൗലിക കണങ്ങളായ പ്രോട്ടോൺ, ഇലക്ട്രോൺ, ന്യൂട്രോൺ എന്നിവയ്ക്ക് പുറമെ ആറ്റത്തിലെ കണങ്ങൾക്ക് ഉദാഹരണം ഏത് ?
റോബർട്ട് മില്ലിക്കൺ തന്റെ ഏത് പരീക്ഷണത്തിലൂടെ ഇലക്ട്രോണിന് 1.6×10⁻¹⁹ C നെഗറ്റീവ് ചാർജ് ഉണ്ടെന്ന് കണ്ടെത്തിയത് ?
എക്സ് - റേ കണ്ടുപിടിച്ചത് ആര് ?
ഒരു ഇലക്ട്രോണിന്റെ മാസ്, പ്രോട്ടോണിന്റെ മാസിന്റെ --- ഭാഗം ആണ്.
ഒരു ആറ്റത്തിലുള്ള പ്രോട്ടോണുകളുടെ ആകെ എണ്ണത്തെ --- എന്നു പറയുന്നു.