App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഭാഷാസമഗ്രത ദർശനവുമായി പൊരുത്തപ്പെടുന്ന പ്രസ്താവന ഏത് ?

Aകുട്ടികൾ ഭാഷാ നൈപുണ്യവും ഭാഷാഗീരണക്ഷമതയും കൈവരിക്കുന്നത് സാമൂഹ്യമായ പ്രക്രിയയിലൂടെയാണ്

Bവൈവിധ്യമായ പ്രക്രിയകളിൽ മാനസികമായി ഇടപെടാൻ സാധിക്കുമ്പോഴാണ് ഭാഷാജ്ഞാനവും ഭാഷാവികസനവും നടക്കുന്നത്

Cസാമൂഹ്യ പ്രക്രിയകളിൽ ഇടപെടുമ്പോൾ കുട്ടികൾ സങ്കീർണമായ ഭാഷ ഉപയോഗിക്കാനുള്ള കഴിവ് പ്രകടമാക്കുന്നു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • വൈഗോട്ട്കിയുടെ സാമൂഹ്യ ജ്ഞാനനിർമിതി വാദത്തിന്റെയും നോം ചോംസ്കിയുടെ സർവ്വ ഭാഷാ വ്യാകരണത്തിന്റെയും ഗസ്റ്റാൾട്ട് മനശാസ്ത്രജ്ഞന്മാർ മുന്നോട്ടുവച്ച ഉൾക്കാഴ്ചാ സമഗ്രതാ വാദത്തിന്റെയും ആശയങ്ങളുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട കാഴ്ചപ്പാടാണ് ഭാഷാ സമഗ്രത ദർശനം.
  • ഏതൊരു ഭാഷയുടെ ഘടനയും നൈപുണിയും ഭാഷ ആഗിരണക്ഷമതയും കുട്ടികൾ കൈവരിക്കുന്നത് സാമൂഹ്യമായ പ്രക്രിയയിലൂടെയാണ്.
  • കുട്ടികളുടെ ഈ കഴിവ് നൈസർഗികവും ജന്മസിദ്ധവുമാണ്.
  • അതായത് ജൈവ പ്രക്രിയയിലൂടെ നേടിയെടുക്കുന്ന ഒരു ജൈവസമ്പത്ത് ആണ് ഭാഷ.
  • അതിനെ സമഗ്രമായി കണ്ട് അതിന്റെ ഭാഗങ്ങളിലേക്ക് കടക്കണം. അല്ലാതെ ഭാഗങ്ങളായി കണ്ട സമഗ്രതയിലേക്കല്ല.

 

 

Related Questions:

  • പാവ്ലോവ് ആവിഷ്കരിച്ച S-R സിദ്ധാന്തത്തിൻ്റെ  മാറ്റത്തോടു കൂടിയ തുടർച്ചയാണ് സ്കിന്നറിൻ്റെ  പ്രക്രിയാനുബന്ധന സിദ്ധാന്തം.
  • പാവ്ലോവിൽ നിന്നും വ്യതിചലിച്ച് പ്രക്രിയാനുബന്ധന സിദ്ധാന്തത്തിൽ എത്തിച്ചേരാൻ സ്കിന്നറിനെ പ്രേരിപ്പിച്ചത് ആരുടെ, ഏത് നിയമമാണ് ?
താഴെപ്പറയുന്നവയിൽ കുട്ടിയുടെ പഠനത്തെ സ്വാധീനിക്കുന്ന ഘടകമാണ് :
ഏകകാസൂത്രണം എന്നതിൻറെ ഏറ്റവും നല്ല നിർവചനം ?
പ്രേരണ അഥവാ മോട്ടീവ് പ്രധാനമായും എത്ര തരത്തിലുണ്ട് ?
അശ്രദ്ധാപരമായി ക്ലാസില്‍ ഇരിക്കുന്ന ഒരു കുട്ടിയെ എങ്ങനെ കൈകാര്യം ചെയ്യാം ?