App Logo

No.1 PSC Learning App

1M+ Downloads
പഞ്ചായത്തീരാജ് നിയമത്തിന് ആധാരമായ ഭരണഘടന ഭേദഗതി എത്രമത്തേതാണ് ?

A44

B73

C86

D74

Answer:

B. 73

Read Explanation:

73-ാം ഭേദഗതി

  • 1989ൽ രാജീവ് ഗാന്ധിയാണ് പഞ്ചായത്ത് രാജ് ബിൽ 64-ാം ഭരണഘടന ഭേദഗതിയായി പാർലമെൻറിൽ അവതരിപ്പിച്ചത്.
  • എന്നാൽ രാജ്യസഭയിൽ ഭൂരിപക്ഷം ലഭിക്കാതെ ഈ ബില്ല് പാസായില്ല.
  • അതിനുശേഷം 1992ൽ അധികാരത്തിൽ വന്ന പി.വി നരസിംഹറാവു സർക്കാർ 73, 74 ഭരണഘടന ഭേദഗതികൾ പാർലമെൻറിൽ അവതരിപ്പിച്ച് പാസാക്കി.
  • 73-ാം ഭരണഘടന ഭേദഗതി പഞ്ചായത്ത് രാജ് നിയമവുമായി ബന്ധപ്പെട്ടതാണ്.
  • 74-ാം ഭരണഘടന ഭേദഗതി നഗരപാലിക നിയമത്തെ സംബന്ധിച്ചുള്ളതാണ്.
  • 1993 ഏപ്രിൽ 24നാണ് 73-ാം ഭരണഘടന ഭേദഗതി നിലവിൽ വന്നത്,
  • 2010 മുതൽ ഏപ്രിൽ 24 പഞ്ചായത്ത് രാജ് ദിനമായി ആചരിക്കുന്നു.

Related Questions:

ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് 'മൗലിക കര്‍ത്തവ്യങ്ങള്‍' ഉള്‍പ്പെടുത്തിയത് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഭരണഘടന ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്നത് ആർട്ടിക്കിൾ 368-ൽ ആണ്.
  2. ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ അധികാരമുള്ളത് സുപ്രീംകോടതിക്ക് ആണ്.
  3. ഇന്ത്യന്‍ ഭരണഘടനയില്‍ ഭേദഗതി എന്ന ആശയം കടമെടുത്തിരിക്കുന്നത് അമേരിക്കയിൽ നിന്നാണ് 
    Which of the following Constitutional Amendment Acts added the 9th Schedule to the Constitution?
    20, 21 വകുപ്പുകൾ റദ്ദ് ചെയ്യാൻ പാടില്ല എന്നു വ്യവസ്ഥ ചെയ്ത ഭേദഗതി
    2003 ൽ കൂറുമാറ്റ നിരോധന നിയമം വഴി അയോഗ്യനാക്കപ്പെടുന്ന ഒരു എം.പിയെയോ എം.എൽ.എയെയോ അയോഗ്യതയുടെ കാലാവധി അവസാനിക്കുന്നത് വരെ മന്ത്രിയായി നിയമിക്കാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?