App Logo

No.1 PSC Learning App

1M+ Downloads
പഠന പീഠസ്ഥലിയുടെ കാരണങ്ങളിൽ പെടുന്നവ ഏതെല്ലാം ?

Aപ്രതികൂല പരിസ്ഥിതി

Bഅഭിപ്രേരണയുടെ അഭാവം

Cതെറ്റായ പരിശീലന ശൈലി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പഠന പീഠസ്ഥലി (Learning Plateau)

  • പ്രകടമായ പഠനപുരോഗതി രേഖപ്പെടുത്താൻ കഴിയാതിരിക്കുകയും, പിന്നീട് ദ്രുത പുരോഗതിയിലേക്ക് മാറാൻ കഴിയുന്നതുമായ ഘട്ടത്തെ സൂചിപ്പിക്കുന്ന സംജ്ഞയാണ്‌ പഠന പീഠസ്ഥലി.
  • ഇത്തരമൊരു ഘട്ടത്തിൽ എത്തുമ്പോൾ പഠന വക്രം X അക്ഷരത്തിനു സമാന്തരമായ ഒരു രേഖഖണ്ഡത്തിൻ്റെ  രൂപത്തിലായിരിക്കും.

പഠന പീഠസ്ഥലിയുടെ കാരണങ്ങൾ :-

  • മോശമായ കായിക സ്ഥിതി
  • മാനസികമായ തളർച്ച
  • രോഗാവസ്ഥ
  • പ്രതികൂല പരിസ്ഥിതി
  • ശ്രദ്ധാ വ്യതിചലനം
  • താല്പര്യമില്ലായ്മ
  • അഭിപ്രേരണയുടെ അഭാവം
  • പ്രവർത്തനത്തിൻറെ സങ്കീർണത
  • തെറ്റായ പരിശീലന ശൈലി

Related Questions:

പ്രൊജക്ട് രീതിയുടെ ഉപജ്ഞാതാവ് :
അതീത ചിന്ത (Meta Cognition) എന്ന ആശയം മുന്നോട്ടുവെച്ചത്.
അറിവ് ഒരു ഉൽപന്നമല്ല ഒരു പ്രകിയയാണ്. കുട്ടിയെ പഠിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത്' ഇങ്ങനെ പറഞ്ഞത്
ജനറ്റിക് എപ്പിസ്റ്റമോളജിയുടെ പിതാവ് ?
സ്കൂൾ പൂന്തോട്ടം ഭംഗിയായി പരിപാലിക്കണം എന്നുള്ള ടീച്ചറുടെ നിർദ്ദേശം കിട്ടിയ ഒരു കുട്ടി, പൂന്തോട്ടം മാത്രമല്ല തൻറെ വീടും പരിസരവും നന്നായി സൂക്ഷിക്കാൻ തുടങ്ങി . ഒരു നിർദ്ദിഷ്ട ചോദകത്തിന്റെ പ്രതികരണം മറ്റൊരു ചോദകത്തിന്റെ പ്രതികരണമായി സ്ഥാനാന്തരം ചെയ്യപ്പെടുന്ന ഈ രീതി അറിയപ്പെടുന്നത്?