App Logo

No.1 PSC Learning App

1M+ Downloads
മൂലകങ്ങളുടെ രാസഗുണങ്ങൾക്കടിസ്ഥാനം ---- ആണ്.

Aഅറ്റോമിക സംഖ്യയാണ്

Bബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ്

Cഅറ്റോമിക ഭാരം ആണ്

Dന്യൂട്രോണുകളുടെ എണ്ണമാണ്

Answer:

B. ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ്

Read Explanation:

മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസവും പീരിയോഡിക് ടേബിളിലെ സ്ഥാനവും:

  • ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ട മൂലകങ്ങളുടെ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണം ഒരുപോലെയാണ്.

  • മൂലകങ്ങളുടെ രാസഗുണങ്ങൾക്കടിസ്ഥാനം അവയുടെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ്.

  • രാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്, ഇലക്ട്രോണുകളാണ്.

  • ഓരോ ഗ്രൂപ്പിലെയും മൂലകങ്ങളുടെ പൊതുവായ സവിശേഷതകളുടെ അടിസ്ഥാനത്തിൽ, അവയെ മൂലക കുടുംബങ്ങളായി പരിഗണിക്കാം.


Related Questions:

കാലാവസ്ഥ ബലൂണുകളിൽ ഉപയോഗിക്കുന്ന ഉൽകൃഷ്ട വാതകം?

P, Q, R, S എന്നീ മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം താഴെ കൊടുക്കുന്നു ( ഇവ യഥാർഥ പ്രതീകങ്ങളല്ല )

(P - 2,2    Q - 2,8,2    R - 2,8,5    S - 2,8)

ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടവ ഏത് ?

കാലാവസ്ഥ ബലൂണുകളിൽ നിറക്കുന്ന അലസവാതകം ഏതാണ് ?
ഹീലിയം കാലാവസ്ഥാ ബലൂണുകളിൽ ഉപയോഗിക്കാനുള്ള കാരണം?

താഴെ തന്നിരിക്കുന്നവയിൽ, ആധുനിക പീരിയോഡിക് ടേബിളിന്റെ മേന്മകൾ ഏതെല്ലാം ആണ് ?

  1. ഒരു മൂലകത്തിന്റെ ഗുണങ്ങൾ അറിയാമെങ്കിൽ അതേ ഗ്രൂപ്പിൽപ്പെട്ട മറ്റു മൂലകങ്ങളുടെ ഗുണങ്ങളെക്കുറിച്ചും ധാരണ ലഭിക്കുന്നു.
  2. സമാന ഗുണങ്ങളുള്ള മൂലകങ്ങളെ ഒരു പിരീഡിൽ തന്നെ ഉൾപ്പെടുത്തി.
  3. ആധുനിക പീരിയോഡിക് ടേബിളിൽ അറ്റോമിക നമ്പറിന്റെ ആരോഹണ ക്രമത്തിൽ മൂലകങ്ങളെ വിന്യസിച്ചിരിക്കുന്നു.