ഇന്ത്യ പാക് അതിർത്തി പ്രദേശമായ കച്ചിലെ ഒരു ചതുപ്പുനിലമാണ് ______?
Aകോരമെന്റൽ തീരസമതലം
Bവടക്കൻ സിർക്കാർ തീരസമതലം
Cറാൻ ഓഫ് കച്
Dപവിഴപ്പുറ്റുകൾ
Answer:
C. റാൻ ഓഫ് കച്
Read Explanation:
ഇന്ത്യ പാക് അതിർത്തി പ്രദേശമായ കച്ചിലെ ഒരു ചതുപ്പുനിലമാണ് റാൻ ഓഫ് കച് .
ഗുജറാത്ത് ഭാഷയിൽ റാൻ എന്നാൽ മരുഭൂമി എന്നാണർത്ഥം .
മഴക്കാലങ്ങളിൽ വെള്ളക്കെട്ടുകളായി മാറുന്ന ഈ പ്രദേശം മഴ മാറുന്നതോടെ വരണ്ട ലവണ ഭൂമി പ്രദേശമായി മാറുന്നു
ഉപ്പ് മണൽ നിറഞ്ഞ ഇ പ്രദേശം ലവണ മരുഭൂമിയാണ്
ഏകദേശം 26000 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശത്തിനെ ഗ്രെറ്റർ റാൻ, ലിറ്റിൽ റാൻ എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട് .
നവംബർ മുതൽ ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന റാൻ ഉത്സവം ഇവിടുത്തെ പ്രധാന ആഘോഷമാണ് .