Challenger App

No.1 PSC Learning App

1M+ Downloads
ചരിത്രപ്രധാനമായ ദണ്ഡി കടപ്പുറാം ഗുജറാത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aകോരമെന്റൽ തീരസമതലം

Bവടക്കൻ സിർക്കാർ തീരസമതലം

Cപവിഴപ്പുറ്റുകൾ

Dറാൻ ഓഫ് കച്

Answer:

D. റാൻ ഓഫ് കച്

Read Explanation:

ഇന്ത്യ പാക് അതിർത്തി പ്രദേശമായ കച്ചിലെ ഒരു ചതുപ്പുനിലമാണ് റാൻ ഓഫ് കച് . ഗുജറാത്ത് ഭാഷയിൽ റാൻ എന്നാൽ മരുഭൂമി എന്നാണർത്ഥം . മഴക്കാലങ്ങളിൽ വെള്ളക്കെട്ടുകളായി മാറുന്ന ഈ പ്രദേശം മഴ മാറുന്നതോടെ വരണ്ട ലവണ ഭൂമി പ്രദേശമായി മാറുന്നു ഉപ്പ് മണൽ നിറഞ്ഞ ഇ പ്രദേശം ലവണ മരുഭൂമിയാണ് ഏകദേശം 26000 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശത്തിനെ ഗ്രെറ്റർ റാൻ, ലിറ്റിൽ റാൻ എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട് . നവംബർ മുതൽ ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന റാൻ ഉത്സവം ഇവിടുത്തെ പ്രധാന ആഘോഷമാണ് .


Related Questions:

അവതരണം പോലുള്ള ഭൗമ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തീരപ്രദേശത്തെ കരഭാഗം താഴുകയോ സമുദ്രജലനിരപ്പു ഉയരുകയോ ചെയ്യുന്നു. ഇതിന്റെ ഫലമായി കരയിലേക്ക് കടൽ കയറി രൂപപ്പെട്ട തീരങ്ങളാണ് ________?
കടൽത്തീരത്തിനു സമാന്തരമായി തിരമാലകളുടെ നിക്ഷേപണ പ്രവർത്തനത്താൽ രൂപപ്പെടുന്ന താൽക്കാലിക മണൽത്തിട്ടകളാണ്_________?
താഴെ തന്നിരിക്കുന്നവയിൽ തീരപ്രദേശത്തെ ജനതയുടെ പ്രധാന സാമ്പത്തിക മേഖല ഏതാണ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വടക്കൻ സിർക്കാർ തീരസമതലവുമായി ബന്ധമില്ലാത്തത് ഏത് ?

  1. മുഖ്യമായും മഹാനദി,ഗോദാവരി ,കൃഷ്ണ എന്നീ നദികളുടെ ഡെൽറ്റാ നിക്ഷേപങ്ങൾ ഉൾപ്പെട്ടതാണ് ഈ സമതല ഭാഗം. മഹാനദി ഡെൽറ്റക്കു തെക്കായി സ്ഥിതി ചെയ്യുന്ന ചിൽക്ക തടാകം ഇന്ത്യയിലെ വലിയ തടാകങ്ങളിൽ ഒന്നാണ്
  2. പശ്ചിമ തീരത്തെ അപേക്ഷിച്ചു കിഴക്കൻ തീരത്തു തുറമുഖങ്ങൾ കുറവാണ്.വിശാഖപട്ടണവും മസ്‌ലിപട്ടണവുമാണ് പ്രധാന തുറമുഖങ്ങൾ ശ്രീകാകുളം ,ഈസ്റ്റ് ഗോദാവരി,വെസ്റ്റ് ഗോദാവരി തുടങ്ങിയ നെല്ലറകൾ ഈ പ്രദേശത്താണ്
  3. പുലിക്കാറ്റു തടാകം ,പോയിന്റ് കാലിമാർ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്നതിവിടെയാണ്
  4. ഒഡിഷ ,ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ തീരങ്ങൾ ഉൾപ്പെടുന്നു.ഒഡിഷയിൽ ഉത്കൽ സമതലം എന്നും ആന്ധ്രാപ്രദേശിൽ ആന്ധ്രാസമതലം എന്നും അറിയപ്പെടുന്നു
    കൃഷ്ണ നദി ഡെൽറ്റ മുതൽ കന്യാകുമാരി വരെ നീളുന്ന തീരസമതലം?