App Logo

No.1 PSC Learning App

1M+ Downloads
.................. ഉയർന്ന തോതിലുള്ള വ്യക്തികൾക്ക് ഏറ്റെടുത്ത ഏതൊരു പ്രവൃത്തിയിലും സാമാന്യമായ കഴിവെങ്കിലും പ്രദർശിപ്പിക്കാനാകുമെന്ന് ദ്വിഘടക സിദ്ധാന്തം അഭിപ്രായപ്പെടുന്നു.

AS ഘടകം

BF ഘടകം

CG ഘടകം

DD ഘടകം

Answer:

C. G ഘടകം

Read Explanation:

ദ്വിഘടക സിദ്ധാന്തം (Two Factor Theory / G Factor - S. Factor)

  • ദ്വിഘടക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് - ചാൾസ് സ്പിയർമാൻ (Charles Spearman) (1904) 
  • അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രണ്ട് ഘടകങ്ങൾ കൂടിച്ചേർന്നതാണ് ബുദ്ധിശക്തി.
    1. സാമാന്യ ഘടകം / പൊതുഘടകം (General Factor or G Factor)
    2. സവിശേഷ ഘടകം (Specific Factor or S Factor) 
G ഘടകം S ഘടകം
  • ബുദ്ധിപരമായ ഏത് പ്രവർത്തനവും കെെകാര്യം ചെയ്യാൻ വ്യക്തിയെ സഹായിക്കുന്ന ഘടകം.
  • വ്യക്തികളുടെ എല്ലാ മാനസിക പ്രവർത്തനത്തിലും 'G' ഏറിയോ കുറഞ്ഞോ അടങ്ങിയിരിക്കുന്നു. 
  • ജന്മസിദ്ധവും സ്ഥിരവുമാണ്.
  • പൊതുവായ മാനസിക ശക്തി വിശേഷമാണ്. 
  • 'G' യുടെ അളവ് കൂടുന്നതിനനുസരിച്ച് ജീവിതവിജയം കൂടുന്നു.
  • 'G' ഘടകം ഉയർന്ന തോതിലുള്ള വ്യക്തികൾക്ക് ഏറ്റെടുത്ത ഏതൊരു പ്രവൃത്തിയിലും സാമാന്യമായ കഴിവെങ്കിലും പ്രദർശിപ്പിക്കാനാകുമെന്ന് ദ്വിഘടക സിദ്ധാന്തം അഭിപ്രായപ്പെടുന്നു.
  • ഓരോ സവിശേഷ വിഷയവും കൈകാര്യം ചെയ്യുന്നതിന് ആ മേഖലയുമായി ബന്ധപ്പെട്ട ഘടകം. 
  • ഓരോ മേഖലയ്ക്കും പ്രത്യേകമായി വേണ്ട ഘടകമാണ് 'S' ഘടകം. 
  • പ്രവർത്തിയിലൂടെ ആർജിക്കുന്നു.
  • ഒരു വ്യക്തിയിൽ ഓരോ പ്രവർത്തനത്തിലും 'S' ഘടകം വ്യത്യാസമായിരിക്കും.  

Related Questions:

ജെ.പി. ഗിൽ ഫോഡിന്റെ ബുദ്ധിഘടനാ മാതൃകയിലെ (Structure of Intellect Model) ശരിയായ അടിസ്ഥാന ഘടകങ്ങൾ ഏതാണ് ?
Who proposed Triarchic Theory of Intelligence?

ബുദ്ധിമാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?

  1. പ്രായം കൂടുംതോറും കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളുടെ കാഠിന്യനിലവാരവും വർധിക്കും എന്ന് ബിനെ അഭിപ്രായപ്പെട്ടു. 
  2. ബുദ്ധിശക്തിയെ വസ്തുനിഷ്ഠമായി നിർണയിക്കാനുള്ള ആദ്യ ശ്രമം നടത്തിയത് വില്യം സ്റ്റേൺ
  3. സുഹൃത്തായ സൈമണിൻ്റെ സഹായത്തോടെ - ബിനെ - സൈമൺ മാപകം നിർമ്മിച്ചു.
  4. "മാനസിക വയസ്സ്" എന്ന ആശയത്തിന് രൂപം നൽകിയത് ഗ്രിഫിത്ത്
    ആധുനിക രൂപത്തിലുള്ള ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത് ആര്?
    ബഹുമുഖ ബുദ്ധി സിദ്ധാന്തം അനുസരിച്ചു കളിമൺരൂപം നിർമ്മിക്കുന്ന ഒരു കുട്ടിയിൽ കണ്ടുവരുന്ന ബുദ്ധി?