App Logo

No.1 PSC Learning App

1M+ Downloads
................ ഗോത്രത്തലവന്മാരെയും .................. പൗരജനങ്ങളെയും പ്രതിനിധീകരിച്ചിരുന്ന സംഘടനകളായിരുന്നിരിക്കാം.

Aസമിതി, സഭ

Bസഭ, വിദഥ

Cവിദഥ, സമിതി

Dസഭ, സമിതി

Answer:

D. സഭ, സമിതി

Read Explanation:

ഋഗ്വേദകാലത്തെ രാഷ്ട്രീയഘടന

  • ഋഗ്വേദകാലത്തെ രാഷ്ട്രീയഘടന പൊതുവേ പുരോഗമനാത്മകമായ ഒന്നായിരുന്നു. രാജവാഴ്ചയിൽ അധിഷ്ഠിതമായിരുന്നു അന്നത്തെ രാജ്യഭരണം. 

  • പരമ്പരാഗതമായ മക്കത്തായമുറയ്ക്കാണ് രാജാക്കന്മാർ ഭരണാധികാരം 

  • രാജാവ് (രാജൻ) ഒരു സ്വേച്ഛാധിപതിയായിരുന്നില്ല. പൊതുജനപ്രാധിനിത്യമുണ്ടായിരുന്ന ഗോത്രസമിതികൾ രാജാക്കന്മാരുടെ അധികാരത്തെ നിയന്ത്രിച്ചുപോന്നു. 

  • ഋഗ്വേദത്തിൽ രണ്ട് പ്രധാന ഘടകങ്ങളെപ്പറ്റിയാണ് പരാമർശിക്കുന്നത്. 

  • 'സഭ'യും 'സമിതി'യും ആയിരുന്നു അവ. 

  • ഈ രണ്ടു സമിതികളും തമ്മിലുള്ള വ്യത്യാസം സ്‌പഷ്ടമല്ല. 

  • 'സഭ' ഗോത്രത്തലവന്മാരെയും 'സമിതി' പൗരജനങ്ങളെയും പ്രതിനിധീകരിച്ചിരുന്ന സംഘടനകളായിരുന്നിരിക്കാം. 

  • ഈ രണ്ടു ഘടകങ്ങളും രാജാക്കന്മാരുടെ അധികാരങ്ങൾ നിയന്ത്രിച്ചതിനു പുറമേ പിൻതുടർച്ചാവകാശത്തർക്കങ്ങളിലും അന്തിമതീരുമാനം കല്പിച്ചിരുന്നു.

  • രാജാവ് സദസ്യരോടുകൂടി തൻ്റെ കൊട്ടാരത്തിൽ താമസിക്കുകയായിരുന്നു പതിവ്. അദ്ദേഹത്തെ സഹായിക്കുവാൻ ധാരാളം ഉദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നു. ഇവരിൽ പ്രധാനികൾ 'സേനാനി'യും 'പുരോഹിത'നും ആയിരുന്നു. 

  • രാജാവിന് സ്ഥിരമായ വരുമാനമാർഗ്ഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

  • “പ്രജകളിൽനിന്നും കിട്ടിയിരുന്ന കപ്പവും പടയോട്ടക്കാലത്ത് ശത്രുരാജ്യങ്ങളിൽനിന്നു പിടിച്ചെടുത്ത സമ്പത്തും ആയിരുന്നു രാജകീയഭണ്ഡാഗാരത്തിലേക്കുള്ള പ്രധാന വരുമാനമാന മാർഗ്ഗം.”


Related Questions:

കുലത്തിന്റെ തലവൻ അറിയപ്പെട്ടിരുന്ന പേര് ?
The most important text of vedic mathematics is ?

What are the two phases of Vedic Age ?

  1. Rig Vedic Period
  2. Sama Vedic Period
  3. Later Vedic Period
  4. Yajur Vedic Period

    പിൽക്കാല വേദയുഗത്തെ പറ്റി അറിവുകൾ ലഭിക്കുന്നത് ഏതിൽനിന്നെല്ലാമാണ് :

    1. സാമവേദം
    2. ഉപനിഷത്തുക്കൾ
    3. ബ്രാഹ്മണങ്ങൾ
    4. പുരാവസ്തുക്കൾ
      The period of human life described in the Rig Veda is known as the :