App Logo

No.1 PSC Learning App

1M+ Downloads
108 km/h വേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു കാർ ബ്രേക്ക് പ്രവർത്തിപ്പിച്ചപ്പോൾ, 4 സെക്കണ്ടിന് ശേഷം നിശ്ചലമാകുന്നു. യാത്രക്കാർ ഉൾപ്പെടെയുള്ള കാറിന്റെ മാസ് 1000 kg ആണെങ്കിൽ, ബ്രേക്ക് പ്രവർത്തിപ്പിച്ചപ്പോൾ പ്രയോഗിക്കപ്പെട്ട ബലം എത്രയായിരിക്കും ?

A7500 N

B- 7500 N

C3000 N

D- 3000 N

Answer:

B. - 7500 N

Read Explanation:

  •  കാറിന്റെ ആദ്യ പ്രവേഗം = u = 108 km/h

= 108 × 1000 / (60 X60)

= 108 × 5/18

= 30 m/s

  • കാറിന്റെ അന്ത്യ പ്രവേഗം = v = 0

  • മാസ്, m = 1000 kg

  • സമയം, t = 4 s

രണ്ടാം ചലന നിയമപ്രകാരം, F = ma

F = m (v-u)/t = 1000 (0-30)/4 = - 7500 N

       നെഗറ്റീവ് സംഖ്യ ബ്രേക്ക് ഉളവാക്കിയ ബലം ചലന ദിശയ്ക്ക് എതിർ ദിശയിലാണെന്ന് സൂചിപ്പിക്കുന്നു.


Related Questions:

ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥക്കോ ചലനാവസ്ഥക്കോ മാറ്റം വരുത്താനുള്ള കഴിവില്ലായ്മ ആണ് _____ .
ഒരേ പ്രവേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാറിനോ ബസ്സിനോ, ഏതിനായിരിക്കും ആക്കം കൂടുതൽ ? എന്തു കൊണ്ട് ?
സൂര്യ കളങ്കങ്ങളേക്കുറിച്ചുള്ള ' Discourse on Floating Bodies ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
വർത്തുള ചലനം എന്ന് പറയുന്നത് എന്താണ്?
നിർത്തിയിട്ടിരിക്കുന്ന ഒരു ബസ് പെട്ടെന്നു മുന്നോട്ടു നീങ്ങുമ്പോൾ ബസ്സിൽ നിൽക്കുന്ന യാത്രക്കാർ പിറകോട്ടു മറിയുന്നു.