App Logo

No.1 PSC Learning App

1M+ Downloads
1897-ലെ അമരാവതി കോൺഗ്രസ്സ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച കേരളീയൻ ?

Aസർ. സി. ശങ്കരൻ നായർ

Bസി. കരുണാകരമേനോൻ

Cആനന്ദമോഹൻ ബോസ്

Dസി. കുഞ്ഞിരാമമേനോൻ

Answer:

A. സർ. സി. ശങ്കരൻ നായർ

Read Explanation:

ചേറ്റൂർ ശങ്കരൻനായർ

  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷപദവിയിലിരുന്ന ഒരേ ഒരു മലയാളിയാണ് പാലക്കാട്ടുകാരനായ ചേറ്റൂർ ശങ്കരൻനായർ.
  • 1897 ലെ അമരാവതി സമ്മേളനത്തിലാണ് അദ്ദേഹം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്.
  • ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് അദ്ദേഹം വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗത്വം രാജിവച്ചു.
  • ഗാന്ധിയൻ സമരമാർഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച അദ്ദേഹം 'ഗാന്ധിയും അരാജകത്വവും"(Gandhi and Anarchy) എന്ന ഗ്രന്ഥം രചിച്ചു.

Related Questions:

സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനമായ "ആത്‌മ വിദ്യാസംഘം" സ്ഥാപിച്ചതാര്?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. പുന്നപ്ര വയലാ‍ര്‍ സമരം 1945 ലാണ് നടന്നത്.
  2. പുന്നപ്ര വയലാ‍ര്‍ സമരത്തിന്റെ പ്രധാന കാരണം ദിവാന്‍ സര്‍ സി. പി. രാമസ്വാമി അയ്യരുടെ ഭരണനടപടികള്‍ ആയിരുന്നു.
  3. പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി "ഉലക്ക" എന്ന നോവൽ രചിച്ചത് തകഴിയാണ്
    What is the slogan of Sree Narayana Guru?
    ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈത ആശ്രമം സ്ഥാപിച്ച വർഷം ഏത്?
    നായർ സർവ്വീസ് സൊസൈറ്റി സ്ഥാപിക്കാൻ മുൻകൈ എടുത്ത നേതാവ് :