Challenger App

No.1 PSC Learning App

1M+ Downloads
1913-ൽ ചരിത്ര പ്രാധാന്യമുള്ള കായൽ സമ്മേളനത്തിന് നേതൃത്വം വഹിച്ച വ്യക്തിയാര് ?

Aവക്കം അബ്ദുൾഖാദർ മൗലവി

Bപണ്ഡിറ്റ് കറുപ്പൻ

Cസി. കേശവൻ

Dവി.ടി.ഭട്ടതിരിപ്പാട്

Answer:

B. പണ്ഡിറ്റ് കറുപ്പൻ

Read Explanation:

കായൽ സമ്മേളനം:

  • കായൽ സമ്മേളനത്തിന് നേതൃത്വം നൽകിയ നവോത്ഥാന നായകൻ : പണ്ഡിറ്റ് കറുപ്പൻ
  • കായൽ സമ്മേളനം നടന്ന വർഷം : 1913, ഫെബ്രുവരി 14
  • പുലയർ ഉൾപ്പെട്ട താഴ്ന്ന ജാതിക്കാർക്ക് പൊതുവഴിയിൽ കൂടി നടക്കാനോ, വിദ്യാഭ്യാസം നേടുന്നതിനോ, ഒരുമിച്ച് കൂടുവാനോ, ചന്തകളിൽ നിന്നും സാധനം വാങ്ങുവാനോ അവകാശമുണ്ടായിരുന്നില്ല. 
  • ഈ ആവശ്യങ്ങളെല്ലാം നേടിയെടുക്കുന്നതിന് പുലയ സമുദായം ഒരു സമ്മേളനം നടത്താൻ തീരുമാനിച്ചു.  
  • എന്നാൽ ഭരണാധികാരികൾ അതിനുള്ള അനുമതി നിഷേധിച്ചു. 
  • കരയിൽ സമ്മേളനം നടത്താൻ പാടില്ല എങ്കിലും, കായലിൽ വെച്ച് ആകാം എന്ന് തീരുമാനിക്കുകയും പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ, ചെറിയ ചങ്ങാടങ്ങൾ കൂട്ടിക്കെട്ടി വലിയ ഒരു വള്ളം നിർമ്മിക്കുകയും, അവിടെ സമ്മേളനം കൂടുകയും ചെയ്തു. 
  • കൊച്ചി കായലിൽ ആയിരുന്നു ഈ സമ്മേളനം നടന്നത്. 
  • അധികാരികൾക്ക് സമ്മേളനം നടത്തിയവർക്കെതിരെ നടപടി എടുക്കാൻ കഴിഞ്ഞില്ല. 
  • അങ്ങനെ ആ സമ്മേളനം കായൽസമ്മേളനം എന്ന പേരിൽ ചരിത്രത്തിന്റെ ഭാഗമായി. 

Related Questions:

Who is the author of 'Sarvamatha Samarasyam"?

List - 1 നെ List - II മായി ചേരുംപടി ചേർക്കുക. താഴെ നൽകിയിരിക്കുന്ന കോഡിന്റെ സഹായത്തോടെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

 

List - 1 

 

List - II

 

സാമൂഹ്യ പരിഷ്കർത്താവ്

 

അവരുടെ പ്രവർത്തനങ്ങൾ
 a. Dr. പൽപ്പു i  സമപന്തിഭോജനം
b.  ബാരിസ്റ്റർ G. P. പിള്ള ii  ഈഴവ മെമ്മോറിയൽ
c. വൈകുണ്ഠ സ്വാമികൾ iii മിശ്രഭോജനം
 d. സഹോദരൻ അയ്യപ്പൻ iv മലയാളി മെമ്മോറിയൽ 

 

 

ഗാന്ധിജിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട 'ശബരി ആശ്രമം' സ്ഥിതി ചെയ്യുന്ന ജില്ല
Malabar Economic Union was founded by:
താഴെപ്പറയുന്നവരിൽ ആരായിരുന്നു വിഗ്രഹ പ്രതിഷ്ഠ നടത്താൻ ശ്രീനാരായണ ഗുരുവിന് പ്രചോദനമായ സാമൂഹ്യപരിഷ്ക്കർത്താവ്?