App Logo

No.1 PSC Learning App

1M+ Downloads
1913-ൽ ചരിത്ര പ്രാധാന്യമുള്ള കായൽ സമ്മേളനത്തിന് നേതൃത്വം വഹിച്ച വ്യക്തിയാര് ?

Aവക്കം അബ്ദുൾഖാദർ മൗലവി

Bപണ്ഡിറ്റ് കറുപ്പൻ

Cസി. കേശവൻ

Dവി.ടി.ഭട്ടതിരിപ്പാട്

Answer:

B. പണ്ഡിറ്റ് കറുപ്പൻ

Read Explanation:

കായൽ സമ്മേളനം:

  • കായൽ സമ്മേളനത്തിന് നേതൃത്വം നൽകിയ നവോത്ഥാന നായകൻ : പണ്ഡിറ്റ് കറുപ്പൻ
  • കായൽ സമ്മേളനം നടന്ന വർഷം : 1913, ഫെബ്രുവരി 14
  • പുലയർ ഉൾപ്പെട്ട താഴ്ന്ന ജാതിക്കാർക്ക് പൊതുവഴിയിൽ കൂടി നടക്കാനോ, വിദ്യാഭ്യാസം നേടുന്നതിനോ, ഒരുമിച്ച് കൂടുവാനോ, ചന്തകളിൽ നിന്നും സാധനം വാങ്ങുവാനോ അവകാശമുണ്ടായിരുന്നില്ല. 
  • ഈ ആവശ്യങ്ങളെല്ലാം നേടിയെടുക്കുന്നതിന് പുലയ സമുദായം ഒരു സമ്മേളനം നടത്താൻ തീരുമാനിച്ചു.  
  • എന്നാൽ ഭരണാധികാരികൾ അതിനുള്ള അനുമതി നിഷേധിച്ചു. 
  • കരയിൽ സമ്മേളനം നടത്താൻ പാടില്ല എങ്കിലും, കായലിൽ വെച്ച് ആകാം എന്ന് തീരുമാനിക്കുകയും പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ, ചെറിയ ചങ്ങാടങ്ങൾ കൂട്ടിക്കെട്ടി വലിയ ഒരു വള്ളം നിർമ്മിക്കുകയും, അവിടെ സമ്മേളനം കൂടുകയും ചെയ്തു. 
  • കൊച്ചി കായലിൽ ആയിരുന്നു ഈ സമ്മേളനം നടന്നത്. 
  • അധികാരികൾക്ക് സമ്മേളനം നടത്തിയവർക്കെതിരെ നടപടി എടുക്കാൻ കഴിഞ്ഞില്ല. 
  • അങ്ങനെ ആ സമ്മേളനം കായൽസമ്മേളനം എന്ന പേരിൽ ചരിത്രത്തിന്റെ ഭാഗമായി. 

Related Questions:

Vaikunda Swamikal was imprisoned in?
Venganoor is the birth place of

താഴെ പറയുന്നവരിൽ ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം ?

i) സി. കൃഷ്ണൻ നായർ

ii) കുമാരനാശാൻ

iii) രാഘവ പൊതുവാൾ

iv) മന്നത്ത് പത്മനാഭൻ

Who wrote the song Koottiyoor Ulsavapattu?

സാമൂഹ്യ പരിഷ്കർത്താവായ ചട്ടമ്പി സ്വാമികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

  1. 1851ൽ തിരുവനന്തപുരം ജില്ലയിലെ കൊല്ലൂരില് ജനനം
  2. സ്വാമിനാഥദേശികൾ ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്തശാസ്ത്രം അഭ്യസിപ്പിച്ചു
  3. ചട്ടമ്പി സ്വാമികളുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് പന്മനയിലാണ്.
  4. കേരളത്തിലെ ദേശനാമങ്ങൾ ചട്ടമ്പി സ്വാമികളുടെ കൃതിയാണ്