Challenger App

No.1 PSC Learning App

1M+ Downloads
1929-ലെ ലാഹോര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചതാരാണ് ?

Aസരോജിനി നായിഡു

Bജവഹർലാൽ നെഹ്‌റു

Cഡോ. രാജേന്ദ്രപ്രസാദ്

Dസർദാർ വല്ലഭായ് പട്ടേൽ

Answer:

B. ജവഹർലാൽ നെഹ്‌റു

Read Explanation:

ലാഹോർ സമ്മേളനം

  • 1929 ഡിസംബറിൽ നടന്ന കോൺഗ്രസിന്റെ വാർഷിക സമ്മേളനം ലാഹോറിൽ ആണ് നടന്നത്.
  • ഈ സമ്മേളനത്തിലാണ് കോൺഗ്രസിന്റെ അന്തിമലക്ഷ്യം 'പൂർണ്ണ സ്വരാജ്' അഥവാ പൂർണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിക്കപ്പെട്ടത്.
  • ജവഹർലാൽ നെഹ്റുവായിരുന്നു ഐ .എൻ .സി അധ്യക്ഷൻ.
  • 1930 ജനുവരി 26  സ്വാതന്ത്ര്യദിനമായി രാജ്യമെമ്പാടും കൊണ്ടാടാൻ ലാഹോർ സമ്മേളനം തീരുമാനിച്ചു.
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമലംഘനപ്രസ്ഥാനമാരംഭിക്കാനും ലാഹോർ സമ്മേളനം തീരുമാനിച്ചു.

Related Questions:

"പൊതുവികാരം അതിൻറെ പാരമ്യതയിൽ എത്തി നിൽക്കുമ്പോൾ പിന്മാറ്റത്തിൻറെ കാഹളം പുറപ്പെടുവിക്കുന്നത് ഒരു ദേശീയ ദുരന്തത്തിൽ കുറഞ്ഞു മറ്റൊന്നുമല്ല'' ഇതാരുടെ വാക്കുകളാണ്?
ധരാസന ഉപ്പു നിർമാണ ശാല എവിടെ ആണ്?
സ്വാതന്ത്ര്യ സമരത്തിൻ്റെ അന്തിമ ലക്ഷ്യം പൂർണസ്വരാജാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം ഏത് ?
1920-ല്‍ അഖിലേന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (AITUC) രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയവര്‍ ആരെല്ലാം?
മൂന്നാം വട്ടമേശസമ്മേളനം നടന്ന വർഷം ?