App Logo

No.1 PSC Learning App

1M+ Downloads
1946-ലെ പുന്നപ്ര-വയലാർ സമരം തിരുവിതാംകൂറിലെ ഏത് ദിവാൻ്റെ ഭരണപരി ഷ്കാരങ്ങൾക്കെതിരെ നടന്ന സമരമാണ്

Aദിവാൻ ഷൺമുഖചെട്ടി

Bദിവാൻ സർ സി. പി. രാമസ്വാമി അയ്യർ

Cദിവാൻ വി. പി. മാധവറാവു

Dദിവാൻ പി. ജി. എൻ. ഉണ്ണിത്താൻ

Answer:

B. ദിവാൻ സർ സി. പി. രാമസ്വാമി അയ്യർ

Read Explanation:

പുന്നപ്ര വയലാർ സമരം

  • തിരുവിതാംകൂർ ദിവാനായിരുന്ന സിപി രാമസ്വാമി അയ്യരുടെ ഭരണ പരിഷ്ക്കാരങ്ങൾക്കെതിരെ  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരം 
  • 1946 ഒക്ടോബർ 24 മുതൽ 27 വരെ നടന്ന ശക്തമായ ജനകീയ സമരമായിരുന്നു ഇത്.
  • തുലാം 10 സമരമെന്നും പുന്നപ്ര വയലാർ സമരം അറിയപ്പെടുന്നു.
  • പ്രായപൂർത്തി വോട്ടവകാശം നടപ്പിലാക്കാം എന്നാൽ ഭരണത്തിൽ അന്തിമ അധികാരം ദിവാനു തന്നെയായിരിക്കും എന്നതായിരുന്നു സി പി രാമസ്വാമി അയ്യർ പുറപ്പെടുവിച്ച നിയമം.
  • ഇത് അമേരിക്കൻ മോഡൽ എന്നാണ് അറിയപ്പെടുന്നത്.
  • പുന്നപ്ര-വയലാർ സമരത്തിൽ ഉയർന്നുവന്ന മുദ്രാവാക്യമാണ് 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്നത്. 
  • പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി "ഉലക്ക" എന്ന നോവൽ രചിച്ച സാഹിത്യകാരൻ : പി കേശവദേവ്

Related Questions:

തിരുവനന്തപുരം പബ്ലിക് ലൈബ്രറി സ്ഥാപിച്ച തിരുവിതാംകൂർ രാജാവ് ആര് ?

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന വിശാഖം തിരുനാളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. പണ്ഡിതന്‍ എന്ന നിലയില്‍ പ്രശസ്തനായ തിരുവിതാംകൂര്‍ രാജാവ്‌
  2. തിരുവിതാംകൂറില്‍ ഹൈക്കോടതി സ്ഥാപിച്ചത്‌ വിശാഖം തിരുനാളിൻ്റെ കാലഘട്ടത്തിലാണ്
  3. തിരുവിതാംകൂറില്‍ മരച്ചീനി കൃഷി ആരംഭിച്ച ഭരണാധികാരി.
  4. അനന്ത വിലാസം കൊട്ടാരം നിർമിച്ച തിരുവിതാംകൂര്‍ രാജാവ്‌.
    മുല്ലപ്പെരിയാർ പാട്ടക്കരാറിനെ എൻ്റെ ഹൃദയരക്തം കൊണ്ടാണ് എഴുതുന്നത് എന്ന് വിശേഷിപ്പിച്ച തിരുവിതാംകൂർ രാജാവ് ആര് ?
    മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് പെരിയാർ ലീസ് എഗ്രിമെൻറ്റ് ഒപ്പുവെച്ച തിരുവിതാംകൂർ ദിവാൻ ആര് ?
    The Diwan who gave permission to wear blouse to all those women who embraced christianity was?