App Logo

No.1 PSC Learning App

1M+ Downloads
1946-ലെ പുന്നപ്ര-വയലാർ സമരം തിരുവിതാംകൂറിലെ ഏത് ദിവാൻ്റെ ഭരണപരി ഷ്കാരങ്ങൾക്കെതിരെ നടന്ന സമരമാണ്

Aദിവാൻ ഷൺമുഖചെട്ടി

Bദിവാൻ സർ സി. പി. രാമസ്വാമി അയ്യർ

Cദിവാൻ വി. പി. മാധവറാവു

Dദിവാൻ പി. ജി. എൻ. ഉണ്ണിത്താൻ

Answer:

B. ദിവാൻ സർ സി. പി. രാമസ്വാമി അയ്യർ

Read Explanation:

പുന്നപ്ര വയലാർ സമരം

  • തിരുവിതാംകൂർ ദിവാനായിരുന്ന സിപി രാമസ്വാമി അയ്യരുടെ ഭരണ പരിഷ്ക്കാരങ്ങൾക്കെതിരെ  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരം 
  • 1946 ഒക്ടോബർ 24 മുതൽ 27 വരെ നടന്ന ശക്തമായ ജനകീയ സമരമായിരുന്നു ഇത്.
  • തുലാം 10 സമരമെന്നും പുന്നപ്ര വയലാർ സമരം അറിയപ്പെടുന്നു.
  • പ്രായപൂർത്തി വോട്ടവകാശം നടപ്പിലാക്കാം എന്നാൽ ഭരണത്തിൽ അന്തിമ അധികാരം ദിവാനു തന്നെയായിരിക്കും എന്നതായിരുന്നു സി പി രാമസ്വാമി അയ്യർ പുറപ്പെടുവിച്ച നിയമം.
  • ഇത് അമേരിക്കൻ മോഡൽ എന്നാണ് അറിയപ്പെടുന്നത്.
  • പുന്നപ്ര-വയലാർ സമരത്തിൽ ഉയർന്നുവന്ന മുദ്രാവാക്യമാണ് 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്നത്. 
  • പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി "ഉലക്ക" എന്ന നോവൽ രചിച്ച സാഹിത്യകാരൻ : പി കേശവദേവ്

Related Questions:

വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത വർഷം ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ മാർത്താണ്ഡവർമയുമായി ബന്ധപ്പെട്ട്  ശരിയായവ തിരഞ്ഞെടുക്കുക.

(i) ആഭ്യന്തര കലാപം തടയുവാനായി മാർത്താണ്ഡവർമ്മ മറവൻ പട രൂപപ്പെടുത്തി.

(ii) മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനം - കൽക്കുളം (പത്മനാഭപുരം)

(iii) മാർത്താണ്ഡവർമയുടെ വ്യാപാര തലസ്ഥാനം മാവേലിക്കരയായിരുന്നു.

(iv) ഇളയടത്തു സ്വരൂപം വേണാടിന്റെ ഭാഗമായിത്തീർന്നത് മാർത്താണ്ഡവർമയുടെ കാലഘട്ടത്തിലാണ്.

 

വിഴിഞ്ഞം തുറമുഖവും ബാലരാമപുരം പട്ടണവും പണി കഴിപ്പിച്ച തിരുവിതാംകൂർ ദിവാൻ ആര് ?
ശുചീന്ദ്രം ഉടമ്പടി ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മാര്‍ത്താണ്ഡവര്‍മ്മ പണികഴിപ്പിച്ച കൃഷ്ണപുരം കൊട്ടാരം എവിടെ സ്ഥിതി ചെയ്യുന്നു?