App Logo

No.1 PSC Learning App

1M+ Downloads
1974 ൽ ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടത്തിയപ്പോൾ പ്രധാനമന്ത്രി ആരായിരുന്നു ?

Aമൊറാർജി ദേശായി

Bരാജീവ് ഗാന്ധി

Cചരൺ സിംഗ്

Dഇന്ദിരാഗാന്ധി

Answer:

D. ഇന്ദിരാഗാന്ധി

Read Explanation:

ഇന്ദിരാ ഗാന്ധി (1917 നവംബർ 19 - 1984 ഒക്ടോബർ 31)

  •  ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു
  • 1959 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി.
  • 1964 ൽ ജവഹർലാൽ നെഹ്രുവിന്റെ മരണശേഷം ലാൽ ബഹാദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി ചുമതലയേറ്റു
  • രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദിരാഗാന്ധി ശാസ്ത്രി സർക്കാരിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായി സേവനമനുഷ്ഠിച്ചു.
  • ശാസ്ത്രിയുടെ അകാല മരണത്തെത്തുടർന്ന് ഇന്ദിരാഗാന്ധിയെ കോൺഗ്രസ് പാർട്ടി നേതാവായി തിരഞ്ഞെടുത്തു.
  • ആർട്ടിക്കിൾ 291, ആർട്ടിക്കിൾ 362 എന്നിവ പ്രകാരം നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികൾക്ക് 'പ്രിവി പേഴ്സ്' പേയ്മെന്റുകൾ നൽകിയിരുന്നു
  • 1971 ൽ ഇന്ത്യൻ ഭരണഘടനയുടെ 26-ാം ഭേദഗതി വഴി ഇന്ദിരാഗാന്ധി  പ്രിവി പേഴ്സ് നിർത്തലാക്കി.
  • ആർട്ടിക്കിൾ 291, 362 എന്നിവ ഭരണഘടനയിൽ നിന്ന് നീക്കം ചെയ്തു
  • "ഗരീബി ഹടാവോ" അല്ലെങ്കിൽ "ദാരിദ്ര്യ നിർമ്മാർജ്ജനം" കാമ്പെയ്ൻ ആരംഭിച്ചു
  • ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടന്ന സമയത്തെ പ്രധാന മന്ത്രി

പൊഖ്‌റാൻ 1

  • ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ പൊതുവേ അറിയപ്പെടുന്ന കോഡ്‌നാമമാണ് ബുദ്ധൻ ചിരിക്കുന്നു അഥവാ ഓപ്പറേഷൻ സ്മൈലിങ് ബുദ്ധ.
  • രാജസ്ഥാനിലെ ജയ്‌സാൽമൈർ ജില്ലയിലെ പൊഖ്റാനിലെ ഇന്ത്യൻ ആർമി ബേസായ പൊഖ്റാൻ പരീക്ഷണ റേഞ്ചിലാണ് ഈ പരീക്ഷണം നടത്തിയത്.
  • ഇന്ത്യ 1998-ൽ രണ്ടാമത്തെ ആണവ പരീക്ഷണമായ ഓപ്പറേഷൻ ശക്തിയും പൊഖ്റാനിലാണ്‌ നടത്തിയത്.
  •  

Related Questions:

ഏത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമാണ് സൈക്കിൾ?
NCP യുടെ ഔദ്യോഗിക ചിഹ്നം ഏതാണ് ?
ഗുജറാത്തിലെ അക്ഷർധാം സ്വാമി നാരായണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ NSG നടത്തിയ സൈനിക നീക്കം ഏത് പേരിൽ അറിയപ്പെടുന്നു ?
ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ആരാണ് അംഗീകാരം നൽകുന്നത് ?
1978 ൽ ഭരണഘടനാ ഭേദഗതി പ്രകാരം സ്വത്തവകാശം മൗലികാവകാശമല്ലാതാക്കി മാറ്റിയ പ്രധാനമന്ത്രി ആര് ?