1990ലെ ദേശീയ വനിതാ കമ്മീഷൻ നിയമത്തിലെ സെക്ഷൻ 10 (4) പ്രകാരം ഒരു സിവിൽ കോടതിയുടെ അധികാരം കമ്മീഷന് ഉണ്ടായിരിക്കും.
ഇനി പറയുന്ന അധികാരങ്ങളാണ് ഇതിലൂടെ കമ്മീഷന് ലഭിക്കുന്നത് :
- ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും ഏതൊരു വ്യക്തിയെയും വിളിച്ചു വരുത്തി കമ്മീഷനു മുന്നിൽ ഹാജരാക്കാനും വിശദീകരണം തേടാനുമുള്ള അധികാരം കമ്മീഷന് ഉണ്ട്.
- ഏതു രേഖയും കണ്ടെത്താനും ഹാജരാക്കാനും ഉള്ള അധികാരം കമ്മീഷന് ഉണ്ടായിരിക്കും
- സത്യവാങ്മൂലത്തിന്മേൽ തെളിവുകൾ സ്വീകരിക്കുവാനുള്ള അധികാരവും കമ്മീഷന് ഉണ്ട്.
- ഏതെങ്കിലും കോടതിയിൽ നിന്നോ, ഓഫീസിൽ നിന്നോ ഏതെങ്കിലും പൊതു രേഖയോ അതിൻറെ പകർപ്പോ ആവശ്യപ്പെടുവാൻ കമ്മീഷന് കഴിയും.
- സാക്ഷികളെ വിസ്തരിക്കുവാനും രേഖകൾ പരിശോധിക്കുന്നതിനും പ്രത്യേക കമ്മീഷനുകൾ രൂപീകരിക്കുവാനുള്ള അധികാരം വനിതാ കമ്മീഷന് ഉണ്ടായിരിക്കും.
- നിർണയിക്കപ്പെടാവുന്ന മറ്റേതെങ്കിലും കാര്യത്തിന് മേലും കമ്മീഷന് അധികാരം ഉണ്ടായിരിക്കും