App Logo

No.1 PSC Learning App

1M+ Downloads
2 വയസ്സുവരെ കുട്ടികളുടെ ചിന്തയും ഭാഷയും വേറിട്ടു സഞ്ചരിക്കുന്നു. ഇത് ആരുടെ കണ്ടെത്തലാണ് ?

Aനോം ചോംസ്കി

Bബ്രൂണർ

Cപിയാഷെ

Dവൈഗോട്സ്കി

Answer:

D. വൈഗോട്സ്കി

Read Explanation:

ഭാഷാ വികസനം – വൈഗോട്സ്കി:

  • അഹം കേന്ദ്രീകൃത ഭാഷണം, വെറും അർത്ഥശൂന്യമായ ഒരു വ്യവഹാരമല്ല എന്നഭിപ്രായപ്പെട്ടത്, വൈഗോട്സ്കി ആണ്.
  • ‘ചിന്തയും ഭാഷയും' (Thought and language) എന്ന ഗ്രന്ഥത്തിന്റെ കർത്താവ്, വൈഗോട്സ്കി ആണ്.
  • ‘സമൂഹത്തിന്റെ സംസ്കാരവും, സംസ്കാരത്തിന്റെ സ്പഷ്ടമായ തെളിവും, അതിന്റെ വളർച്ചയിലെ ഏറ്റവും ശക്തമായ ഉപകരണം ഭാഷയാണ്,’ എന്നഭിപ്രായപ്പെട്ടത്, വൈഗോട്സ്കി ആണ്.

 

  • ഭാഷയ്ക്കും, ചിന്തയ്ക്കും വ്യത്യസ്ത ജനിതക വേരുകളാണുള്ളത്.
  • രണ്ടും വികാസം പ്രാപിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയും, സ്വതന്ത്രവുമായാണെന്നാണ്, വൈഗോട്സ്കിയുടെ ഭാഷാ വികസന കണ്ടെത്തൽ.
  • ഭാഷയുടെ പ്രാഥമിക ധർമ്മം എന്നത്, ഭാഷണം മുഖേനയുള്ള ആശയവിനിമയം ആണ്.

 

ഭാഷണം വികാസം പ്രാപിക്കുന്ന ഘട്ടങ്ങൾ:

  1. ബാഹ്യമായ ആശയ വിനിമയപര ഭാഷണം / സാമൂഹ്യ ഭാഷണം (Social Speech)
  2. സ്വയം ഭാഷണം (Private/ Egocentric Speech)
  3. ആന്തരിക ഭാഷണം (Silent inner Speech)

 


Related Questions:

മറ്റുളളവരുടെ പ്രയാസങ്ങളും ദുഖങ്ങളും തിരിച്ചറിഞ്ഞ് നിയമങ്ങളുടെ അതിര്‍വരമ്പുകള്‍ മാറ്റി മറിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ കോള്‍ബര്‍ഗിന്റെ സന്മാര്‍ഗസിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തില്‍ വരുന്നു ?
നമ്മുടെ വികാരങ്ങളെ നമ്മുടെ ശാരീരിക ഉത്തേജനത്തിന്റെ തോത് സ്വാധീനിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന വികാര സിദ്ധാന്തം ?
വൈഗോട്സ്കിയുടെ ഭാഷണഘട്ടങ്ങളിൽ ബാഹ്യഭാഷണ ഘട്ടത്തിന്റെ പ്രായം :
താഴെ തന്നിരിക്കുന്ന വസ്തുതകളിൽ നിന്ന് "സാമൂഹിക ഭയം" (Social Phobia) ഉണ്ടാകാനുള്ള കാരണങ്ങൾ ഏതെല്ലാം ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ തീർച്ചയായും ഒരു പാരമ്പര്യ ഘടകം ആകുന്നതെന്ത് ?